NEWS

രജനികാന്തിന്റെ 'വേട്ടൈയ്യ'നിൽ മഞ്ജുവാരിയർ, ഫഹദ് ഫാസിൽ എന്നിവരുടെ കഥാപാത്രം എന്താണെന്നറിയാമോ?

News

'ജയിലറി'ന് ശേഷം രജിനികാന്തിന്റേതായി റിലീസാകാനിരിക്കുന്ന ചിത്രമാണ് 'വേട്ടൈയ്യൻ'. 'ജയ്ഭീം' എന്ന സിനിമയുടെ സംവിധായകനായ ജ്ഞാനവേൽ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രം ഒരു ആക്ഷൻ ചിത്രമായാണ് ഒരുങ്ങിവരുന്നത്. ഈ സിനിമയിൽ രജനികാന്തിനൊപ്പം ഇതുവരെ അഭിനയിക്കാത്ത താരങ്ങളായ ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, റിതികാ സിംഗ്, തുഷാര വിജയൻ തുടങ്ങി നിരവധി പേർ അണിനിരക്കുന്നുണ്ട്. ചിത്രത്തിലുടനീളം രജനിക്കൊപ്പം സഞ്ചരിക്കുന്ന ഫഹദ് ഫാസിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണത്രെ അവതരിപ്പിക്കുന്നത്. അതുപോലെ ഈ ചിത്രത്തിൽ രജനികാന്തിന്റെ ഭാര്യയുടെ വേഷമാണത്രെ മഞ്ജു വാര്യർ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. 'കൂട്ടത്തിൽ ഒരുത്തൻ', 'ജയ്ഭീം' എന്നീ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വേട്ടൈയ്യൻ'.


LATEST VIDEOS

Top News