NEWS

അന്നാബെൻ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ പേര് എന്താണെന്നറിയാമോ?

News

മലയാള സിനിമയിലെ പ്രശസ്ത നടിയായ അന്നാബെൻ ആദ്യമായി അഭിനയിക്കുന്ന ഒരു തമിഴ് ചിത്രം കുറിച്ചുള്ള റിപ്പോർട്ട് രണ്ടു ദിവസം മുൻപ് നൽകിയിരുന്നു. തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യനടനായ സൂരിയാണ് ചിത്രത്തിൽ കഥാനായകനായി അഭിനയിക്കുന്നത് എന്നും, ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രേക്ഷക പ്രശംസ നേടിയ 'കൂഴാങ്കൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിനോദ് രാജാണെന്നുമുള്ള വിവരവും നൽകിയിരുന്നു. പേരിടാതെ ചിത്രീകരണം നടന്നുവന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 'കൊട്ടുക്കാളി' എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശിവകാർത്തികേയന്റെ 'ശിവകാർത്തികേയൻ പ്രൊഡക്ഷന്സും', 'ദി ലിറ്റിൽ വേവ് പ്രൊഡക്ഷൻസും' ചേർന്നാണ്.
അന്നാബെൻ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന നിലയിലും, പ്രേക്ഷക പ്രശംസയും, പുരസ്കാരങ്ങളും നേടിയ 'കൂഴാങ്കൽ' എന്ന സിനിമയെ തുടർന്ന് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും, ശിവകാർത്തികേയൻ നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും 'കൊട്ടുക്കാളി' കോളിവുഡിൽ സംസാര വിഷയമായ സിനിമയായിരിക്കുകയാണ്!

                                                         

 


LATEST VIDEOS

Top News