തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര നടിയായ നയൻതാരക്ക് തമിഴ് സിനിമയിൽ ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിളിപ്പേരും ഉണ്ട്. അഭിനയത്തിന് പുറമെ, സിനിമാ നിർമ്മാതാവ്, വ്യവസായി എന്നീ നിലകളിലും ബഹുമുഖ പ്രതിഭയായ നയൻതാര ഇപ്പോൾ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കുന്നതിനേക്കാൾ കഥയിൽ പ്രധാനമുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കാനാണ് താല്പര്യം കാണിക്കുന്നത്. ഹിന്ദിയിൽ അറ്റ്‌ലി ഒരുക്കിവരുന്ന 'ജവാൻ' എന്ന ചിത്രത്തിൽ ഷാരുഖാനോടൊപ്പം അഭിനയിച്ചു വരുന്ന നയൻതാര ഈ ചിത്രത്തിനെ തുടർന്ന് സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തു രണ്ടു കുട്ടികളുടെ അമ്മയായിരിക്കുന്ന നയൻതാരയും, വിഘ്‌നേഷ് ശിവനും എപ്പോഴും വാർത്തകളിൽ സ്ഥാനം പിടിക്കുന്ന താരങ്ങളാണ്. ഇങ്ങിയുള്ള സാഹചര്യത്തിലാണ് നയൻതാര ഇന്നലെ ചെന്നൈയിൽ നടന്ന ഒരു സിനിമാ പുരസ്‌കാര ചടങ്ങിൽ തന്റെ ഇരട്ടക്കുട്ടികളുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു മുൻപ് വിഘ്‌നേഷ് ശിവൻ തന്റെ മക്കളെ ജീവൻ, ലോകം എന്ന പേരിലാണ് പരാമർശിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ വിഘ്‌നേഷ് ശിവനും, നയൻതാരയും ചേർന്ന് ഒരു മകന് 'ഉയിർ രുദ്രേണിൽ N.ശിവൻ' എന്നും മറ്റേ കുട്ടിക്ക് 'ഉലക ദൈവേക് N.ശിവൻ' എന്നുമാണ് പേരിട്ടിരിക്കുന്നത്. ഇതിനെ നയൻതാര പുരസ്‌കാര ചടങ്ങിൽ അറിയിച്ചതും, ഈ വ്യത്യസ്തമായ പേരുകൾ കേട്ട് നയൻതാരയുടെ ആരാധകരും, സിനിമാ പ്രേമികളും അമ്പരന്നു പോയിരിക്കുകയാണ്. കോളിവുഡിൽ ഇപ്പോൾ ഈ വ്യത്യസ്ത പേരുകളാണ് സംസാര വിഷയമായിരിക്കുന്നത്.