NEWS

അറിയാമോ? മഹാത്മാഗാന്ധി കണ്ട ഒരേയൊരു സിനിമ ഏതാണെന്ന്?

News

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് സിനിമയിൽ വലിയ താൽപ്പര്യമില്ലായിരുന്നു. എന്നാൽ അദ്ദേഹം  സിനിമയ്ക്ക് എതിരായിരുന്നില്ല.  അതേ സമയം  'രാമരാജ്യം' എന്ന നാടകം കണ്ടാണ് താൻ രൂപാന്തരപ്പെട്ടതെന്ന് അദ്ദേഹം തന്റെ  ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ രാമരാജ്യം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം. പലപ്പോഴും അദ്ദേഹം രാമരാജ്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിൽ നിർമ്മിച്ച  സിനിമയാണ് 'രാമരാജ്യം'. ഹിന്ദിയിൽ ഒരുങ്ങിയ  ഈ ചിത്രം 1943-ൽ  ഇന്ത്യയൊട്ടാകെ പ്രദർശിപ്പിച്ചു. ആ വർഷം (1943) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ഇത് മാറി. റിലീസിന് മുമ്പ് ഈ ചിത്രം മഹാത്മാഗാന്ധിയെ കാണിച്ചുവത്രേ! അങ്ങിനെ മഹാത്മാഗാന്ധി കണ്ട ഒരേയൊരു സിനിമ ഇതാണത്രേ! വിജയ് ഭട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ  രാമനായി പ്രേം അദീപും, സീതയായി ശോഭന സമർത്ഥയും അഭിനയിച്ചു. അമേരിക്കയിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് 'രാമരാജ്യം' എന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News