തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പർസ്റ്റാറായ നയൻതാര, അടുത്തിടെ തന്റെ ജന്മദിനം ആഘോഷിച്ചു. ഭർത്താവ് വിഘ്‌നേശ് ശിവൻ, രണ്ടു മക്കൾക്കൊപ്പം നയൻതാര പിറന്നാൾ ആഘോഷിച്ച ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഈ പിറന്നാളോടനുബന്ധിച്ചു ഭർത്താവ് വിഘ്നേഷ് ശിവൻ തന്റെ ഭാര്യ നയൻതാരക്ക് മൂന്ന് കോടിയോളം വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എസ് ക്ലാസ് കാർ സമ്മാനമായി നൽകിയിട്ടുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
“എന്റെ പ്രിയപ്പെട്ട ഭർത്താവേ, ഏറ്റവും മധുരതരമായ ജന്മദിന സമ്മാനത്തിന് നന്ദി, നിന്നെ സ്നേഹിക്കുന്നു” ഇങ്ങിനെ കുറിച്ചാണ് നയൻതാര തന്റെ ഭർത്താവിന് നന്ദി പറഞ്ഞിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ച നയൻതാര ഇപ്പോൾ പതിവായി അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാറുണ്ട്. നയൻതാര പ്രധാന നായികയായി അഭിനയിക്കുന്ന ‘അന്നപൂരണി’ എന്ന തമിഴ് ചിത്രം നാളെ റിലീസിനൊരുങ്ങി വരുന്ന സാഹചര്യത്തിലാണ് നയൻതാരക്ക് ഇങ്ങിനെയൊരു കാർ സമ്മാനമായി ലഭിച്ചിരിക്കുന്നത്.