NEWS

'പൊന്നിയിൻ സെൽവന്' ശേഷം 'I MAX'ൽ റിലീസാകാനിരിക്കുന്ന തമിഴ് സിനിമ ഏതാണെന്നറിയാമോ?

News

സിനിമാ തിയേറ്റർ സാങ്കേതിക വിദ്യകളിൽ ഇപ്പോൾ ഹൈടെക്കായത് 'IMAX' തിയേറ്ററുകളാണ്. 'I MAX' എന്നാൽ ഇമേജ് മാക്‌സിമം എന്നതാണ്. അതായത് ഏറ്റവും കൂടുതല്‍ ക്വാളിറ്റിയില്‍ ഏറ്റവും നല്ല ഇമേജ് നൽകുക എന്നുള്ളതാണ്. ഇപ്പോൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും 'I MAX' തിയേറ്ററുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളാണ് കൂടുതലായും ഐമാക്‌സ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാറുള്ളത്. ഈയിടെ തമിഴിൽ പുറത്തുവന്നു വമ്പൻ വിജയമായ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രം ചെന്നൈയിലുള്ള 'IMAX' തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയുണ്ടായി.   'IMAX'ൽ പ്രദർശിപ്പിച്ച ആദ്യത്തെ തമിഴ് ചിത്രം എന്ന റെക്കോർഡും 'പൊന്നിയിൻ സെൽവന്' കിട്ടുകയുണ്ടായി.   ഈ സാഹചര്യത്തിലാണ് മറ്റൊരു തമിഴ് ചിത്രം കൂടി 'IMAX'ൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നത്. ആ ചിത്രം ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന ബ്രമ്മാണ്ട ചിത്രമായ 'ലിയോ'യാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒക്ടോബർ 19-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. അതെ സമയം ഈ ചിത്രം 'IMAX'-ൽ റിലീസ് ചെയ്യാനും  ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രവർത്തിച്ചു വരികയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.      

ആദ്യം ചെന്നൈയിലുള്ള 'IMAX' തിയേറ്ററുകളിൽ 'ലിയോ' റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.   എങ്കിൽ ഇപ്പോഴുള്ള വിവരം അനുസരിച്ച് ലോകമെമ്പാടുമുള്ള ഐമാക്‌സ് തിയേറ്ററുകളിലും ചിത്രം  പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണത്രെ.  അങ്ങിനെയാണെങ്കിൽ 'IMAX'-ൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കും 'ലിയോ'.


LATEST VIDEOS

Feactures