ഒരു കാലത്തിൽ തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരുന്നു വിജയകാന്ത്! ഈയിടെ മരണപ്പെട്ട വിജയകാന്ത് ആദ്യമായി കഥാനായകനായി അഭിനയിച്ചു പുറത്തുവന്ന ചിത്രമാണ് 'ദൂരത്ത് ഇടിമുഴക്കം'. ഈ ചിത്രത്തിന് മുൻപ് വിജയകാന്ത് കുറച്ചു സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിജയകാന്തിനെ ഒരു നടനായി പുറംലോകത്തിന് കാട്ടിയ ചിത്രം 'ദൂരത്ത് ഇടിമുഴക്കം' ആണ്. ഈ ചിത്രം സംവിധാനം ചെയ്തത് മലയാളിയായ കെ.വിജയനാണ്. മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ, ദേശീയ പുരസ്‌കാരങ്ങൾ നേടിയ 'ചെമ്മീൻ'എന്ന സിനിമയുമായി സാമീപ്യമുള്ള ചിത്രമാണ് 'ദൂരത്ത് ഇടിമുഴക്കം'. കുശവൻ കുലക്കാരിയായ ചെല്ലി, മുക്കുവ കുടുംബ പൊന്നനുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഒരു ദിവസം കടലിൽ മീൻ പിടിക്കാൻ പോയ പൊന്നനെ കാണാതാവുന്നു. പിന്നീട് പൊന്നൻ കരയിലേക്ക് മടങ്ങിയില്ല. അതിനാൽ ചെല്ലി മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഭർത്താവിന് ചെല്ലിയുടെ മേൽ സംശയം ഉണ്ടാകുന്നു. അതിനാൽ രണ്ടു പേർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു... ഇങ്ങിനെ പോകുന്നതാണ് 'ദൂരത്ത് ഇടിമുഴക്കം' ചിത്രത്തിന്റ കഥ! ഇതിൽ പൊന്നനായി വിജയകാന്തും, ചെല്ലിയായി പൂർണിമ ദേവിയുമാണ് അഭിനയിച്ചത്. . ഈ സിനിമയാണ് ലൈവ് സൗണ്ട് ഉപയോഗിച്ച് എടുത്ത ആദ്യത്തെ തമിഴ് ചിത്രം. ചിത്രത്തിൻ്റെ കഥ നടക്കുന്നത് കടൽത്തീരത്തായതിനാൽ തിരമാലകളുടെ ശബ്ദമാണ് ചിത്രത്തിൻ്റെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശസ്ത സംഗീതസംവിധായകനായ സലിൽ ചൗധരി ആയിരുന്നു. ഇദ്ദേഹം സമുദ്രത്തിലെ തിരമാലകളുടെ ശബ്ദം ലൈവായി റെക്കോർഡ് ചെയ്യുകയും, ആ സംഗീതം പശ്ചാത്തല സംഗീതമായി സജ്ജമാക്കുകയുമാണ് ചെയ്തത്. അപ്പോൾ ഈ ചിത്രം ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുകയും നിറയെ പ്രശംസകൾ നേടുകയും ചെയ്തിരുന്നു.