NEWS

ധനുഷിന്റെ 50-മത്തെ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ആരാണെന്നറിയാമോ?

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ധനുഷ്. അഭിനയത്തിനോടൊപ്പം ഗാനരചന, സിനിമാ നിർമ്മാണം, സംവിധാനം തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച ഒരു താരമാണ് ധനുഷ്. 'പവർ പാണ്ടി' എന്ന ചിത്രത്തിന് ശേഷം ധനുഷ് 'രായൻ' എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു അഭിനയിക്കാനിരിക്കുകയാണെന്നും, ഈ ചിത്രം ധനുഷിന്റെ 50-ാമത്തെ ചിത്രമാണെന്നുമുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും 'രായ'ന്റെ ചിത്രീകരണം തുടങ്ങുവാനാണ് ധനുഷ് പ്ലാൻ ചെയ്തിരിക്കുന്നത്.

 

                                                                

 

ആദ്യം ഈ ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത് എന്ന റിപ്പോർട്ടാണ് പുറത്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ അനിരുദ്ധിന് പകരം എ.ആർ.റഹ്‌മാനാണു ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമത്രേ! ധനുഷിന്റെതായി പുറത്തുവന്ന 'മരിയാൻ', 'രാഞ്ജന', 'അത്രംഗി റേ' എന്നീ ചിത്രങ്ങൾക്ക് എ.ആർ. റഹ്‌മാനായിരുന്നു സംഗീതം നൽകിയത് എന്നത് ശ്രദ്ധേയമാണ്. 'രായനി'ൽ ധനുഷിനോടൊപ്പം വിഷ്ണു വിശാൽ, എസ്.ജെ.സൂര്യ, കാളിദാസ് ജയറാം, തുഷാര വിജയൻ തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.


LATEST VIDEOS

Top News