ഈയിടെ മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വിപിൻദാസ് ആയിരുന്നു. പ്രേക്ഷക പ്രശംസ നേടി വമ്പൻ കളക്ഷൻ നേടിയ ഈ ചിത്രം ഇപ്പോൾ ഹിന്ദിയിൻ റീമേക്കാകാനിരിക്കുകയാണ്. 'ജയ ജയ ജയ ജയഹേ'യുടെ ഹിന്ദി റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് ബോളിവുഡിലെ പ്രശസ്ത നടനും, നിമ്മാതാവുമായ ആമിർഖാനാണെന്നാണ് റിപ്പോർട്ട്. മലയാള 'ജയ ജയ ജയ ജയഹേ'. സംവിധാനം ചെയ്ത വിപിൻ ദാസ് തന്നെയാണത്രെ ഹിന്ദിയിലും സംവിധാനം ചെയുന്നത്. മലയാളത്തിൽ ബേസിൽ ചെയ്ത കഥാപാത്രം ഹിന്ദിയിൽ ആരാണ് ചെയ്യുന്നത് എന്നുള്ള വിവരം പുറത്തു വന്നിട്ടില്ല. ദർശന രാജേന്ദ്രൻ അഭിനയിച്ച കഥാപാത്രത്തിൽ ഫാത്തിമ സന ഷെയ്ഖ് ആണത്രേ അഭിനയിക്കുന്നത്. മറ്റുള്ള അഭിനേതാക്കളുടെയും, സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങളോടുകൂടിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമത്രെ!