NEWS

നാടകീയമായ മാറ്റം - വിജയ്-യുടെ അടുത്ത ചിത്രത്തിന്റെ സംവിധായകൻ ആരാണെന്നറിയാമോ?

News

ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യാണ് വിജയിന്റെതായി അടുത്ത് പുറത്തു വരാനിരിക്കുന്ന ചിത്രം. വിജയ്-യുടെ 67-മത്തെ ചിത്രമായ 'ലിയോ'  ഓക്ടോബർ 19-ന് റിലീസാകും. ഈ സിനിമയെ തുടർന്ന് വിജയ് ആരുടെ സംവിധാനത്തിലാണ് അഭിനയിക്കുന്നത് എന്നത് കുറിച്ചുള്ള വാർത്തകളും, റിപ്പോർട്ടുകളും കുറച്ചു ആഴ്ചകളായി പ്രചരിച്ചിരുന്നു. വിജയ്‌-യുടെ   അടുത്ത ചിത്രം, അതായത് 'വിജയ്-68' അറ്റ്ലിയാണ് സംവിധാനം ചെയ്യുന്നത് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ ഗോപിചന്ദ് മലിനേനിയാണ്  'വിജയ്-68' സംവിധാനം ചെയ്യുന്നത് എന്നും, ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സൂപ്പർ ഗുഡ് ഫിലിംസാണ് എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. ഇത് സംബന്ധമായി 'സൂപ്പർഗുഡ് ഫിലിംസ്' അധിപനായ ആർ.ബി.ചൗദരിയുടെ മകനും, നടനുമായ ജീവയും  ചിത്രം കുറിച്ച് ഒരു പോസിറ്റീവായ അപ്ഡേറ്റ് പുറത്തു വിട്ടിരുന്നു. അതിനാൽ 'വിജയ്-68' സംബന്ധമായി ഒരു അപ്‌ഡേറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിജയ്-യിന്റെ ആരാധകർ.  

എന്നാൽ ഇപ്പോൾ മൂന്ന് നാല് ദിവസങ്ങളായി 'വിജയ്-68' സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ് എന്നുള്ള വാർത്തകളാണ് കോളിവുഡിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതേ സമയം ഈ ചിത്രം നിർമ്മിക്കുന്നത് 'എ.ജി.എസ്. എന്റർടൈൻമെന്റാണ് എന്നുള്ള റിപ്പോർട്ടും ഉണ്ട്. വിജയ്, അറ്റ്‌ലി കൂട്ടുകെട്ടിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'ബിഗിൽ' ഉൾപ്പെടെ നിറയെ ചിത്രങ്ങൾ നിർമ്മിച്ച സ്ഥാപനനമാണ് എ.ജി.എസ്. രണ്ടു മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ വിജയ്, വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരു സിനിമ ഒരുങ്ങും എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അജിത്തിനെ നായകനാക്കി 'മങ്കാത്ത', സിമ്പുവിനെ നായകനാക്കി 'മാനാട്' തുടങ്ങി പല സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് വെങ്കട് പ്രഭു. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ഈയിടെ പുറത്തുവന്ന തെലുങ്കു ചിത്രമാണ് 'കസ്റ്റഡി'. തെലുങ്ക് സിനിമയിലെ യുവതാരങ്ങളിൽ ഒരാളായ നാഗചൈതന്യ നായകനായി വന്ന ഈ ചിത്രം തമിഴിലും, തെലുങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കുകയുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് വെങ്കട് പ്രഭു അടുത്ത് 'വിജയ്‌-68'  സംവിധാനം ചെയ്യാൻ പോകുന്നു  എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്. ഇത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും, ചിത്രം സംബന്ധമായുള്ള ഔദ്യോഗിക റിപ്പോർട്ട് അടുത്ത് തന്നെ ഉണ്ടായിരിക്കുമെന്നുമാണ് സിനിമയിലെ വിശ്വസ്ത വൃത്തങ്ങളിൽ നിന്നും വരുന്ന സൂചനകൾ. അങ്ങിനെയാണെങ്കിൽ ഈ ചിത്രത്തിന് സംഗീതം നൽകുന്നത് യുവൻ ശങ്കർരാജയായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്. കാരണം വെങ്കട് പ്രഭു സംവിധാനം ചെയ്തിരിക്കുന്ന മിക്ക ചിത്രങ്ങൾക്കും വെങ്കട് പ്രഭുവിന്റെ വല്യച്ഛന്റെ പുത്രനും കൂടിയായ  യുവൻ ശങ്കർരാജ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. വ്യത്യസ്‌ത ചിത്രങ്ങൾ നൽകി വരുന്ന വെങ്കട് പ്രഭുവിന്റെയും,   വിജയ്-യുടെയും കോമ്പിനേഷനലിലുള്ള ചിത്രത്തിനായി കാത്തിരിക്കാം!


LATEST VIDEOS

Top News