NEWS

വിഘ്‌നേഷ് ശിവന്റെ അടുത്ത ചിത്രത്തിൽ നായകൻ ആരാണെന്നറിയാമോ?

News

തമിഴിൽ പുറത്തുവന്ന 'കാത്തു വാക്കുല രണ്ടു കാതൽ' എന്ന സിനിമയ്ക്കു ശേഷം അജിത്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു വിഘ്‌നേഷ് ശിവൻ. എന്നാൽ വിഘ്‌നേഷ് ശിവൻ ഒരുക്കിയിരുന്ന കഥ അജിത്തിനും, നിർമ്മാതാക്കൾക്കും ഇഷ്ടപ്പെടാതെ പോയ കാരണം വിഘ്‌നേഷ് ശിവൻ ആ പ്രോജെക്റ്റിലിരുന്ന് നീക്കപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് അജിത്ത് നായകനാകുന്ന അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് മകിഴ് തിരുമേനി എന്ന സംവിധായകനാണ്.

അജിത്ത് ചിത്രത്തിലിരുന്നു വിഘ്‌നേഷ് ശിവൻ നീക്കപ്പെട്ടത് അദ്ദേഹത്തിനും, നയൻതാരക്കും വലിയ മാനക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ അജിത്തിന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ താൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണ് വിഘ്‌നേഷ് ശിവൻ. അതിനായി വിഘ്‌നേഷ് ശിവൻ ഈയിടെ നടൻ വിജയസേതുപതിയെ കാണുകയും, അദ്ദേഹത്തോട് ഒരു ആക്ഷൻ കഥ പറയുകയും ചെയ്തിട്ടുണ്ടത്രെ. ആ കഥ വിജയ് സേതുപതിക്കു ഇഷ്ടപ്പെടുകയും ചെയ്തു എന്നാണു പുറത്തു വന്നിട്ടുള്ള റിപ്പോർട്ട്.

അതിനാൽ വിഘ്‌നേഷ് ശിവൻ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയസേതുപതിയാണ് നായകനായി അഭിനയിക്കുന്നത് എന്നുള്ളത് തീരുമാനമായിട്ടുണ്ടത്രെ. വിഘ്നേഷ് ശിവനും, വിജയസേതുപതിയും ഇതിനു മുൻപ് 'നാനും റൗഡി താൻ', 'കാത്തു വാക്കുല രണ്ടു കാതൽ' എന്നീ ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളും വൻ വിജയവുമായിരുന്നു. ഈ രണ്ടു സിനിമകളിലും നയൻതാര തന്നെയായിരുന്നു നായകിയായി എത്തിയതും. അതിനാൽ വിഘ്‌നേഷ് ശിവനും, വിജയ് സേതുപതിയും ചേർന്ന് അടുത്ത് ഒരുക്കുവാൻ പോകുന്ന ചിത്രത്തിലും നയൻതാര തന്നെയായിരിക്കും നായകിയായി എത്തുന്നത് എന്നും, ഈ ചിത്രം നിർമ്മിക്കുന്നതും വിഘ്‌നേഷ് ശിവനും, നയൻതാരയും ചേർന്നായിരിക്കുമെന്നുമാണ് കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ!


LATEST VIDEOS

Top News