NEWS

'അമരൻ' സംവിധായകന്റെ അടുത്ത ചിത്രത്തിന്റെ ഹീറോ ആരാണെന്നറിയാമോ?

News

മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്ര സിനിമയായ 'അമരൻ' വമ്പൻ വിജയമായിരിക്കുകയാണല്ലോ? രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത്, ശിവകാർത്തികേയനും, സായിപല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം പുറത്തിറങ്ങിയ 4 ദിവസത്തിനുള്ളിൽ തന്നെ 100 കോടിയിലധികം കളക്ഷൻ നേടിയും, മികച്ച അഭിപ്രായം നേടിയും തരംഗം സൃഷ്ടിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. അമരന്റെ ഈ വിജയത്തിന് ശേഷം ശിവകാർത്തികേയൻ, സായ് പല്ലവി, രാജ്കുമാർ പെരിയസാമി എന്നിവരും കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്‌കുമാർ പെരിയസാമി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഏതായിരിക്കും, ആരായിരിക്കും ഹീറോ തുടങ്ങിയ ചോദ്യങ്ങൾ ആരാധകർക്കിടയിൽ ഉയർന്നിരിക്കുന്നത്. നമ്മൾക്ക് ലഭിച്ച വിവരം അനുസരിച്ച് ധനുഷ് നായകനാകുന്ന ചിത്രമാണത്രെ രാജ്‌കുമാർ പെരിയസാമി അടുത്ത് സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് 'ഗോപുരം ഫിലിംസ്' അൻപുവാണത്രേ! ഒരുപാട് ചിത്രങ്ങളുടെ നിർമ്മാണത്തിൽ ഫൈനാൻസിയരായി പങ്കുവഹിച്ച അൻപു നിമ്മിക്കുന്ന ഈ ചിത്രം ബ്രമ്മാണ്ടമായി ഒരുങ്ങാനിരിക്കുകയാണെന്നും അടുത്തുതന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. 'അമരൻ' വൻ വിജയമായതിനെ തുടർന്ന് രാജ്‌കുമാർ പെരിയസാമിക്ക് ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും, ധനുഷ്, 'ഗോപുരം ഫിലിംസ്' അൻപു കൂട്ടുകെട്ടിലുള്ള ചിത്രം 'അമര'ന്റെ റിലീസിന് മുൻപ് തന്നെ കമ്മിറ്റ് ആയ ചിത്രമാണത്രെ!


LATEST VIDEOS

Top News