തമിഴ് സിനിമയിൽ 'ഈറം' എന്ന ത്രില്ലർ സിനിമ മൂലം വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് അറിവഴകൻ. ഈ ചിത്രത്തിന് ശേഷം വല്ലിനം, ആരാത് സിനം, കുട്രം-23 തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്നത് 'ബോർഡർ' എന്ന ചിത്രമാണ്. ഈ സിനിമയ്ക്കു ശേഷം അറിവഴകൻ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'ശബ്ദം'. 'ഈറം' പോലെ തന്നെ ത്രില്ലർ ചിത്രമായി ഒരുങ്ങി വരുന്ന ഈ സിനിമയിലും 'ഈറം'-ൽ കഥാനായകനായി വന്ന ആദി തന്നെയാണ് ഹീറോയായി അഭിനയിക്കുന്നത്. ആദ്യഘട്ട ചിത്രീകരണം കഴിഞ്ഞു രണ്ടാംഘട്ട ചിത്രീകണത്തിന് തയാറായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ കഥാനായകിയായി അഭിനയിക്കുന്നത് ആരാണെന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. തമിഴിൽ പുറത്തുവന്നു സൂപ്പർ ഡ്യൂപ്പർ ഹിറ്റായ 'കുംകി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയ മലയാളി താരമാണ് ലക്ഷ്മി മേനോൻ. ചില മലയാള സിനിമകളിലും നിറയെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മോനോനാണ് ഈ ചിത്രത്തിൽ ആദിയുടൻ കഥാനായകിയായി അഭിനയിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ലക്ഷ്മി മേനോൻ തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. സംവിധായകൻ അറിവഴകൻ നിർമ്മാതാവാകുന്ന ചിത്രം എന്ന നിലയിലും 'ശബ്ദം' ശ്രദ്ധേയമാണ്. ഈ ചിത്രത്തിന് സംഗീതം നൽകുന്നത് എസ്.എസ്. തമൻ ആണ്. ഈയിടെ പുറത്തുവന്നു ഹിറ്റായ 'വാരിസ്സു' ചിത്രം ഉൾപ്പെടെ നിറയെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് എസ്.എസ്.തമൻ.