NEWS

ഗീതു മോഹൻദാസിന്റെ 'ടോക്സിക്കി'ൽ വില്ലനായി എത്തുന്ന മലയാളി താരം ആരാണെന്നറിയാമോ?

News

'കെ.ജി.എഫ്' ഫെയിം യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. കാരണം 'ലയേഴ്‌സ് ഡൈസ്', 'മൂത്തോന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലാണ് യഷ് അഭിനയിക്കുന്നത് എന്നുള്ളത് തന്നെയാണ്. ഒരു പാന്‍ ഇന്ത്യൻ സിനിമായി ഒരുങ്ങുന്ന ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നയൻതാര, സായ് പല്ലവി, നവാസുദ്ദീന്‍ സിദ്ദിഖ്, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മലയാളത്തിലെ പ്രമുഖ നടനായ ടൊവിനോ തോമസിനെ ഈ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കാൻ കരാർ ചെയ്തതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. തമിഴിൽ ധനുഷ് നായകനായ 'മാരി-2'വിൽ ടോവിനോ തോമസ് വില്ലൻ വേഷം ചെയ്തിരുന്നു. എന്നാൽ സിനിമയിലെ അഭിനേതാക്കളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News