NEWS

'തഗ് ലൈഫ്'-ൽ കമൽഹാസ്സന് ജോഡിയാകുന്ന ലോകസുന്ദരി ആരാണെന്നറിയാമോ?

News

35 വർഷങ്ങൾക്ക് ശേഷം മണിരത്‌നവും, കമൽഹാസനും ഒന്നിക്കുന്ന ചിത്രമായ 'തഗ് ലൈഫ്'-ന്റെ പുതിയ വാർത്തകൾ ദിവസംതോറും അപ്ഡേറ്റ് ആയികൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൽ കമൽഹാസനൊപ്പം ജോജു ജോർജും അഭിനയിക്കുന്നുണ്ടെന്നുള്ള ഔദ്യോഗിക വാർത്ത ഇന്നലെ നൽകിയിരുന്നു. തൃഷ, ജയം രവി, ദുൽഖർ സൽമാൻ, ഗൗതം കാർത്തിക്, ജോജു ജോർജ് എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഐശ്വര്യ ലക്ഷ്മിയും കമൽഹാസനൊപ്പം അഭിനയിക്കാൻ കരാറിലൊപ്പിട്ടിരിക്കുന്ന വിവരം 'തഗ് ലൈഫ്' ടീം ഔദ്യോകികമായി പുറത്തുവിട്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ ചിത്രം കുറിച്ച് മറ്റൊരു പുതിയ  വാർത്തയും നമ്മൾക്ക് ലഭിച്ചിട്ടുണ്ട്. അതായത്,  ഈ ചിത്രത്തിൽ കമൽഹാസ്സന് ജോഡിയാകുന്നത് തൃഷയോ, ഐശ്വര്യ ലക്ഷ്മിയോ അല്ലത്രേ! ലോക സുന്ദരി പട്ടം നേടിയ, അതിലും ലോക സുന്ദരികളിൽ തന്നെ  അതി സുന്ദരിയായ ഐശ്വര്യ റായ് ആണത്രേ! ഈ വാർത്തയുടെ ഒദ്യോഗിക പ്രഖ്യാപനം അടുത്തന്നെ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. മണിരത്നം മുഖേന സിനിമയിൽ പ്രവേശിച്ച താരമാണ് ഐശ്വര്യറായ്.            

മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ', 'ഗുരു', 'രാവണൻ', പൊന്നിയിൻ സെൽവൻ' എന്നീ ചിത്രങ്ങളിൽ  ഐശ്വര്യറായ് അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ഫേവറിറ്റ് നടിയായ ഐശ്വര്യറായ് ഇതുവരെ കമൽഹാസ്സനൊപ്പം അഭിനയിച്ചിട്ടില്ല. 'തഗ് ലൈഫ്' രണ്ടുപേരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കും. ഇത് കൂടാതെ ഈ ചിത്രത്തിൽ കമ്മിറ്റ് ആയിട്ടുള്ള തൃഷ, 'ജയം' രവിയുടെ നായികയായാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.


LATEST VIDEOS

Top News