രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ജയിലർ'. ഈ ചിത്രം ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചു. ഇതിനെ തുടർന്ന് ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങി വരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് പല ഘട്ടങ്ങളിലായി നടന്നുവരികയാണ്. ആദ്യ ഭാഗത്തിൽ അഭിനയിച്ച രമ്യകൃഷ്ണൻ, മിർണ എന്നിവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.
ഇവരെ കൂടാതെ ശിവരാജ് കുമാറും, മോഹൻലാലും ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിലും അവരുടെ കഥാപാത്രങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്. ഇവരെ കൂടാതെ രണ്ടാം ഭാഗത്തിൽ എസ്.ജെ. സൂര്യയും, ബോളിവുഡ് താരം വിദ്യാബാലനും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ടെന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. .എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു വാർത്ത ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണത്രെ ഈ ചിത്രത്തിൽ രജനിക്ക് മുഖ്യ വില്ലനായി അഭിനയിക്കുന്നത്.
'ജയിലർ' ആദ്യ ഭാഗത്തിൽ പ്രധാന വില്ലനായി അഭിനയിച്ചത് വിനായകൻ ആയിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ഹിന്ദിയിലും, ബംഗാളിയിലുമായി 350 ചിത്രങ്ങൾക്ക് മേൽ അഭിനയിച്ചിട്ടുള്ള മിഥുൻ ചക്രവർത്തി ഇതിന് മുൻപ് 'യാഗവരായിനും നാകാക്ക' എന്ന തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.