NEWS

'ജയിലർ' രണ്ടാം ഭാഗത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹീറോ ആരാണെന്നറിയാമോ?

News

 

മിഴിൽ 'കോലമാവ്‌ കോകില',  'ഡോക്ടർ', 'ബീസ്റ്റ്', 'ജയിലർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  നെൽസൺ ഇപ്പോൾ രജനികാന്ത് നായകനാകുന്ന 'ജയിലറി'ൻ്റെ രണ്ടാം ഭാഗമാണ് സംവിധാനം ചെയ്തു വരുന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബ്രമ്മാൻഡ ചിത്രത്തിന്റെ റിലീസിന് ശേഷം നെൽസൺ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

അതനുസരിച്ച് തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ. നായകനാകുന്ന ചിത്രമാണത്രെ നെൽസൺ സംവിധാനം ചെയ്യാനിരിക്കുന്നത്.  ഇപ്പോൾ ബോളിവുഡ് സ്റ്റാർ  ഹൃത്വിക് റോഷനൊപ്പം 'വാർ-2' എന്ന ഹിന്ദി ചിത്രത്തിലാണ് ജൂനിയർ എൻ.ടി.ആർ. അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിന് ശേഷം 'കെ.ജി.എഫ്', 'സലാർ' തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആർ. ജോയിൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ബിഗ് ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണത്രെ ഈ ചിത്രം ഒരുങ്ങുന്നത്.


LATEST VIDEOS

Latest