തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജയുടെ പുത്രനായ യുവൻ ശങ്കർ രാജ, ഗായകനായും, 'പ്യാർ പ്രേമ കാതൽ', 'മാമനിതൻ' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായും അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. ഈയിടെ റിലീസായി വമ്പൻ വിജയമായ വിജയ്‌യുടെ 'GOAT' എന്ന ചിത്രത്തിനും യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരുന്നത്. ഇദ്ദേഹത്തിൻ്റെ സംഗീതത്തിന് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. സംഗീത സംവിധായകൻ, ഗായകൻ, നിർമ്മാതാവ് എന്നിവക്ക് പുറമെ യുവൻ ശങ്കർ രാജ സംവിധായകനായും അവതാരമെടുക്കുവാൻ പോകുകയാണ്. യുവൻ ശങ്കർ രാജ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്പുവിനെ നായകനാക്കാനാണത്രെ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം യുവൻ ശങ്കർ രാജ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.