തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് ആദ്യമായി തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ? തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. എസ്.എസ്.ദമനാണ് സംഗീതം ഒരുക്കുന്നത്. ഈ വിവരങ്ങളെല്ലാം മുൻപ് നൽകിയിരുന്നു.
ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം മുതൽ ചെന്നൈയിൽ തുടർന്ന് നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിൽ നായകിയായി അഭിനയിക്കുന്ന താരം കുറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച് തെലുങ്ക് സിനിമയിലെ പ്രശസ്ത നടിയായ
ഫരിയ അബ്ദുള്ളയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം അവതരിപ്പിക്കുന്നത്. തമിഴിൽ വിജയ് ആൻ്റണി അഭിനയിക്കുന്ന 'വള്ളിമയിൽ' എന്ന ചിത്രത്തിലും ഫരിയ അബ്ദുള്ളയാണ് നായകിയായി അഭിനയിക്കുന്നത്. ഇതാണ് താരത്തിന്റെ ആദ്യത്തെ തമിഴ് ചിത്രം. ഈ ചിത്രം അടുത്തുതന്നെ റിലീസാകാനിരികുമെന്നാണ് റിപ്പോർട്ട്.