NEWS

ലോകേഷ് കനകരാജ് നിർമ്മിക്കുന്ന ആദ്യത്തെ ചിത്രം സംവിധാനം ചെയ്യുന്നതാരാണെന്നറിയാമോ?

News

'മാനഗരം', കൈതി', 'മാസ്റ്റർ', 'വിക്രം' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്‌യെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും 500 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. അടുത്ത് രജനികാന്തിന്റെ 171-ാം ചിത്രം സംവിധാനം ചെയ്യാനിരിക്കുകയാണ്  ലോഗേഷ് കനകരാജ്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രാരംഭ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന  സാഹചര്യത്തിൽ തന്നെയാണ് ലോകേഷ് കനഗരാജ് 'ജി സ്‌ക്വാഡ്' എന്ന പേരിൽ സ്വന്തമായി ഒരു പുതിയ സിനിമാ  നിർമ്മാണ കമ്പനിയും ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ താൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കുറിച്ചുള്ള പ്രഖ്യാപനവും നടത്താനിരിക്കുകയാണ്. ആദ്യത്തെ ചിത്രം സംവിധാനം ചെയ്യുന്നത് 'ഉറിയടി', 'ഉറിയടി-2' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയകുമാർ ആണെന്നുള്ള വിവരം പുറത്തുവിട്ടിട്ടുണ്ട്. ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ ഉടനെ പുറത്തുവരുന്നതാണ്. അതിന്റെ വിവരങ്ങൾ അറിയുവാൻ കാത്തിരിക്കുകയാണ് സിനിമാ ആരാധകർ.


LATEST VIDEOS

Top News