NEWS

'ദൃശ്യം', 'ദൃശ്യം-2' ഇനി അന്താരാഷ്ട്ര ഭാഷകളിലേക്കും, റീമേക്ക് ഉടൻ

News

ജിത്തു ജോസഫ്, മോഹൻലാൽ, മീന, ആശാ ശരത്, സിദ്ധിക്ക് തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തുവന്നു പണം വാരിയ രണ്ടു ചിത്രങ്ങളാണ് 'ദൃശ്യ'വും, 'ദൃശ്യം-2'വും. ഇതിനെ തുടർന്ന് 'ദൃശ്യം' തമിഴിലും, തെലുങ്കിലും, കന്നഡയിലും, ഹിന്ദിയിലും റീമേക്കായി വമ്പൻ വിജയം കൊയ്തിരുന്നു. അതുപോലെ ഈയിടെ പുറത്തുവന്ന 'ദൃശ്യം-2'വിന്റെ ഹിന്ദി റീമേക്കും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇങ്ങിനെ ഇന്ത്യൻ സിനിമയിൽ തന്നെ വൻ വിജയമായി പണം വാരിയ ഈ രണ്ടു ചിത്രങ്ങളും അടുത്ത് തന്നെ അന്താരാഷ്ട്ര ഭാഷകളിലും റീമേക്കാകാനിരിക്കുകയാണ്.

'പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ്' എന്ന കമ്പനിയാണ് രണ്ടു ചിത്രങ്ങളുടെയും റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ഈ കമ്പനി ഈ വാർത്തയെ ഒരു പ്രസ്താവന മൂലം പുറത്തുവിട്ടിട്ടുണ്ട്. ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യൻ ഭാഷകൾ ഒഴികെ ഇംഗ്ലീഷുൾപ്പെടെ എല്ലാ വിദേശ ഭാഷകളിലും ചിത്രം നിർമ്മിച്ച് റിലീസ് ചെയ്യാനുള്ള അനുവാദം 'പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ്' വാങ്ങിയിട്ടുണ്ടത്രെ! ഇതിനെ തുടർന്ന് ഈ ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ആ പത്ര കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അങ്ങിനെ ഒരു മലയാള ചിത്രത്തിന്റെ രണ്ടു ഭാഗങ്ങൾ അന്താരാഷ്ട്ര ഭാഷകളിലും റീമേക്കായി പുറത്തു വരാനിരിക്കുകയാണ്. ഇത് മലയാള സിനിമക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.


LATEST VIDEOS

Exclusive