NEWS

ഹോളിവുഡിൽ പത്ത് ഭാഷകളിൽ റീമേക്കാകുന്ന 'ദൃശ്യം'

News

പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. മലയാളത്തിൽ 50 കോടി കളക്ഷൻ നേടിയ ആദ്യത്തെ  ചിത്രവുമായി. ഇതിന് പിന്നാലെയാണ്  തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദിയിൽ മാത്രമല്ല ചൈനീസ് ഭാഷയിലും ചിത്രം റീമേക്ക് ചെയ്തു റിലീസായത്. അതിന് ശേഷം  ജീത്തു ജോസഫ് ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും എടുക്കുകയുണ്ടായി 'ദൃശ്യം-2' എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രവും ആദ്യത്തെ ഭാഗത്തെ  പോലെ തന്നെ വൻ ഹിറ്റായി മാറുകയും ചെയ്തു. എന്നാൽ രണ്ടാം ഭാഗം ഹിന്ദിയിൽ മാത്രമാണ് റീമേക്ക് ചെയ്തത്. ഈ സാഹചര്യത്തിലാണ് പ്രശസ്ത ഹോളിവുഡ് നിർമ്മാണ കമ്പനിയായ 'പനോരമ സ്റ്റുഡിയോസ്'  'ദൃശ്യം' രണ്ട് ഭാഗങ്ങളും 10 ഭാഷകളിലേക്ക് റീമേക്ക് ചെയ്തു നിർമ്മിക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്.  ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്. 

ചിത്രം ആദ്യം ദക്ഷിണ കൊറിയയിലും, ഇംഗ്ലീഷിലും പിന്നീട് സ്പാനിഷ് ഉൾപ്പെടെ പത്ത് ഭാഷകളിലായി  മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാൽ  ഇന്ത്യയിൽ നിന്ന് ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യത്തെ ചിത്രവുമായിരിക്കുകയാണ്   'ദൃശ്യം'.


LATEST VIDEOS

Top News