NEWS

'ഡേർട്ടി പിക്ചറിൽ കാണിച്ചത് സിൽക്ക് സ്മിതയുടെ യഥാർത്ഥ ജീവിതമല്ല'

News

സിൽക്ക് സ്മിതയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ നിരസിച്ചു.

1970 കളിൽ ഇന്ത്യൻ സിനിമയിൽ ക്ലബ് ഡാൻസ് ഒരു ട്രെൻഡ് ആയി മാറിയിരുന്നു. നടിമാരായ ജയമാലിനി, അനുരാധ, ഡിസ്കോ ശാന്തി എന്നിവർ ദക്ഷിണേന്ത്യൻ സിനിമകളിലെ ക്ലബ് നൃത്തത്തിലൂടെ പ്രശസ്തരായി. ഈ പട്ടികയിൽ ഇനിയും നിരവധി പേരുകളുണ്ട്.

അവർ സ്‌ക്രീനിൽ വരുമ്പോൾ പ്രേക്ഷകർ വിസിലടിച്ചു. എന്നാൽ സ്ത്രീ പ്രേക്ഷകരിൽ ചിലർ നെറ്റി ചുളിക്കും. "ഇതെന്താ.. അർദ്ധനഗ്നമാണോ?" എന്ന് പറയും. പക്ഷേ സിൽക്ക് സ്മിതയുടെ സൗന്ദര്യവും അഭിനയവും നൃത്തവും പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും പ്രശംസിച്ചു.

വിജയ ലക്ഷ്മി എന്നായിരുന്നു സിൽക്ക് സ്മിതയുടെ യഥാർത്ഥ പേര്. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു അവർ. പ്രത്യേക ഗാനങ്ങളും ചെറുതും വലുതുമായ വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച ഈ നടി സംശയാസ്പദമായ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു.

ഇപ്പോഴിതാ തമിഴ് സിനിമകളിൽ സിൽക്ക് സ്മിതയ്ക്ക് ശബ്ദം നൽകിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഹേമമാലിനി ബിബിസിയോട് സിൽക്കിനെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവചിരിക്കുകയാണ്.


‘‘ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നത് വളരെ പ്രത്യേകതയുള്ളതാണ്. പല നായികമാരുടെയും ശബ്ദം ഞാൻ തന്നെ ഡബ്ബ് ചെയ്തിട്ടുണ്ട്. അംബിക, രാധ, സുമലത, മാധ്വി എന്നിവർക്ക് തെലുങ്കിലും മറ്റ് ഭാഷകളിലും. എന്നാൽ സിൽക്ക് സ്മിതയായിരുന്നു തനിക്ക് ഏറ്റവും പ്രത്യേകത.”


വിജയലക്ഷ്മി എന്ന പെൺകുട്ടിയെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്തു. പ്രധാന നടിയുടെ ടച്ചപ്പ് ഗേൾ ആയിരുന്നു സ്മിത. വണ്ടിച്ചക്രം എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അവർ പിന്നിട് സിൽക്ക് സ്മിത എന്നറിയപ്പെട്ടു.

സിൽക്ക് സ്മിതയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഹേമമാലിനി പറയുന്നതിങ്ങനെ “വിനു ചക്രവർത്തി എന്റെ ശബ്ദം കേട്ടിരുന്നു, അത് സ്മിതയ്ക്ക് അനുയോജ്യമാണെന്ന് കരുതി. അദ്ദേഹം എന്നെ ഒരു മീറ്റിംഗിന് വിളിച്ചു. എന്നോട് മൃദുവായി സംസാരിക്കാൻ ആവശ്യപ്പെട്ടു. സിൽക്ക് സ്മിതയെ കണ്ടപ്പോൾ വളരെ ആകർഷകമായി തോന്നി. ഞാൻ സംസാരിച്ചാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഞാൻ ഡബ്ബ് ചെയ്യാൻ ശ്രമിച്ചു.


"സിൽക്ക് സ്മിതയുടെ കണ്ണുകൾ മാത്രമല്ല അവളുടെ ശബ്ദവും തമിഴ് പ്രേക്ഷകരെയും മയക്കി. സിൽക്ക് സ്മിതയുടെ ശബ്ദം അവർ ചെയ്ത വേഷങ്ങളിൽ അധികമാണെന്ന് സംവിധായകർക്ക് തോന്നി. ഡബ്ബിംഗിന് പോയപ്പോൾ സിൽക്കിന്റെ നേരത്തെ ചെയ്ത വേഷത്തിൽ ശബ്ദം നൽകാൻ ആവശ്യപ്പെട്ടു" -ഹേമമാലിനി പറയുന്നു.

സിൽക്ക് സ്മിതയ്ക്ക് ഫാഷനോട് താൽപര്യം അയയിരുന്നുവെന്നും സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയുവായിരുന്നുവെന്നും ഹേമമാലിനി പറയുന്നു. സിൽക്ക് സ്മിതയ്ക്ക് ഫാഷനോട് വലിയ താൽപര്യമായിരുന്നു. മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തമായിരുന്നു അവളുടെ വസ്ത്രങ്ങൾ." അന്ന് സിനിമാസംഘം നൽകുന്ന വസ്ത്രങ്ങളാണ് താരങ്ങൾ ധരിക്കേണ്ടിയിരുന്നത്. പക്ഷേ, സിൽക്ക് സ്മിതയ്ക്ക് വ്യതസ്തമായിരുന്നു. അവൾ സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ടായിരുന്നു. ഒപ്പം സംവിധായകനും അവളെ പ്രോത്സാഹിപ്പിച്ചു.

ഡേർട്ടി പിക്ചർ ചിത്രത്തിൽ ഡബ് ചെയാഞ്ഞതിനെ കുറിച്ചും ഹേമമാലിനി മനസ്സു തുറന്നു. സിൽക്ക് സ്മിതയുടെ എല്ലാ തമിഴ് ചിത്രങ്ങളും ഹേമമാലിനിയാണ് ഡബ്ബ് ചെയ്തത്. എന്നാൽ സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഡേർട്ടി പിക്ചറി'ൽ അവർ ശബ്ദം നൽകിയില്ല.

ഈ ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിച്ചത്.
ഹേമമാലിനി പറയുന്നു, “ഡേർട്ടി പിക്ചർ ടീം എന്നെ സമീപിച്ചിരുന്നു. എന്നാൽ എനിക്ക് താൽപ്പര്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ചിത്രത്തിൽ സത്യമൊന്നും കാണിക്കുന്നില്ല.

സിൽക്ക് സ്മിതയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ നിരസിച്ചു. സിൽക്കിന്റെ മരണശേഷം പല നായികമാരും എന്നോട് അവളുടെ ശബ്ദം ചോദിച്ചു.

“സിൽക്ക് സ്മിതയ്ക്ക് അഭിനയം ഇഷ്ടമായിരുന്നു. ഗ്ലാമർ വേഷങ്ങൾ, പ്രത്യേക ഗാനങ്ങൾ, ക്ലബ് നൃത്തങ്ങൾ എന്നിവയെക്കുറിച്ച് അവൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. സാവിത്രിയ്‌ക്കൊപ്പം അഭിനയിക്കാൻ അവൾ ആഗ്രഹിച്ചു. സിൽക്ക് സ്മിതയ്‌ക്കൊപ്പം സിനിമ ചെയ്യാൻ സാവിത്രിയും ആഗ്രഹിച്ചിരുന്നു. ഇരുവരും ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ ഒരു പ്രത്യേക മുദ്ര പതിപ്പിക്കുകയും അവരുടെ ആരാധകർക്കിടയിൽ ഇടം നേടുകയും ചെയ്തു. അവളുടെ ആഗ്രഹങ്ങൾ സഫലമാകാതെ അവൾ മരിച്ചു". - ഹേമമാലിനി പറഞ്ഞു
 


LATEST VIDEOS

Top News