NEWS

ശിവകാർത്തികേയന്റെ 'അമരൻ' കാരണം സൂര്യയുടെ 'കങ്കുവ' നേരിടുന്ന പ്രതിസന്ധി

News

ശിവകാർത്തികേയനും, സായ്പല്ലവിയും ഒന്നിച്ചഭിനയിച്ചു, രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ഒക്ടോബർ 30-ന് റിലീസായ തമിഴ് ചിത്രമാണ് 'അമരൻ'. ചിത്രം റിലീസായ ഒരാഴ്ചക്കുള്ളിൽ തന്നെ 250 കോടിയിലധികം കളക്ഷൻ നേടി വമ്പൻ വിജയമായിരിക്കുകയാണ്. ചിത്രം റിലീസായി പത്ത് ദിവസങ്ങൾക്കധികമായെങ്കിലും തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസുകളോടെയാണ് ചിത്രം പ്രദർശിപ്പിച്ചു വരുന്നത്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് സൂര്യയുടെ ബ്രമ്മാണ്ട ചിത്രമായ 'ഗംഗുവ' വരുന്ന 14-ന് ഒരു പാൻ ഇന്ത്യ ചിത്രമായി റിലീസാകാനിരിക്കുന്നത്. എന്നാൽ ചിത്രം റിലീസാകാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്യാനാവശ്യമായ തിയേറ്ററുകൾ ലഭിച്ചിട്ടില്ല. ലഭിച്ചിരിക്കുന്ന തിയേറ്ററുകളിൽ ഓൺലൈൻ ബുക്കിങ്ങ് തുടങ്ങിയിട്ടില്ല. ഇക്കാര്യം സൂര്യയുടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് കാരണം 'ഗംഗുവ'യുടെ തിയേറ്റർ കരാർ ഇനിയും പൂർത്തിയായിട്ടില്ല എന്നുള്ളതാണ്. അത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ഇതിന് പ്രധാനമായി രണ്ടു കാരണങ്ങളാണെന്നാണ് പറയപ്പെടുന്നത്. അതിൽ ഒരു കാരണം പ്രൊഡക്ഷൻ കമ്പനി തിയേറ്റർ ഉടമകളുടെ അടുക്കൽ ചിത്രത്തിന് അധിക തുക ആവശ്യപ്പെടുന്നതാണെന്നാണ്. രണ്ടാമത്തെ കാരണം 'അമരൻ' housefull ഷോകളായി മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൊണ്ടിരിക്കുന്നതിനാൽ 'അമര'ന്റെ പ്രദർശനം നിർത്തി വെച്ച് 'ഗംഗുവ'ക്ക് തിയേറ്ററുകൾ നൽകാൻ തിയേറ്റർ ഉടമകൾ മടിക്കുന്നതുമാണ്. ഇതിന്റെ പിന്നിൽ 'അമരൻ' ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്തിരിക്കുന്ന വ്യക്തികളുടെ കളികളും ഉണ്ടെന്നും പറയപ്പെടുന്നുണ്ട്. ഇതിനാൽ 'ഗംഗുവ'യുടെ നിർമ്മാതാക്കൾ ആശങ്കയിലാണ്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ 'ഗംഗുവ'യുടെ റിലീസ് സംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന് കാണാൻ തമിഴ് സിനിമാലോകവും, സൂര്യയുടെ ആരാധകരും കാത്തിരിക്കുകയാണ്.


LATEST VIDEOS

Top News