NEWS

"അമാൽ എന്റെ സ്‌കൂളില്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു..പോണിടെയില്‍ ഒക്കെ ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ്.. പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് കണ്ടത്..."

News

മലയാളികളുടെ പ്രിയ താരപുത്രനാണ് ദുൽഖർ സൽമാൻ. 2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖ അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.

ഇന്ന് 4 വയസുള്ള ഒരു മകളുമുണ്ട്. മറിയം അമീറാ സല്‍മാന്‍. ഇപ്പോഴിതാ അമാലിനെ ആദ്യമായി കണ്ട ഓര്‍മയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമാല്‍ തന്റെ അഞ്ചുവര്‍ഷം ജൂനിയറായിരുന്നുവെന്ന് നടൻ പറയുന്നു.

അമാല്‍ ശരിക്കും എന്റെ സ്‌കൂളില്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു. അമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ എന്ന് പറയുന്നത് അവള്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. പോണിടെയില്‍ ഒക്കെ ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ്.

സ്‌കൂളില്‍ എന്തോ സ്‌പോര്‍ട്‌സിന്റെ പരിപാടി നടക്കുകയാണ്. അമാല്‍ ഹാപ്പി അല്ലായിരുന്നു, വളരെ അപ്‌സറ്റായിട്ട് കയ്യും കെട്ടി നില്‍ക്കുകയായിരുന്നു. അത് എനിക്ക് നല്ല ഓര്‍മയുണ്ട്..

പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് കണ്ടത്. അപ്പോഴേക്കും അമാലും വളര്‍ന്നിട്ടുണ്ട്. അന്ന് വിഷമിച്ച് ഇരുന്നത് സ്‌പോര്‍ട്‌സായിട്ട് വെയിലത്ത് നില്‍ക്കേണ്ടി വന്നുകൊണ്ടാണ്. ആര്‍ക്കും അത്തരം സാഹചര്യത്തില്‍ വിഷമം ആകും,” ദുല്‍ഖര്‍ പറഞ്ഞു.


LATEST VIDEOS

Top News