NEWS

'കൽക്കി'യിൽ പ്രഭാസ്, കമൽഹാസ്സൻ, അമിതാബ് ബച്ചൻ, ദീപികാ പദുകോൺ എന്നിവർക്കൊപ്പം ദുൽഖർ സൽമാനും...

News

തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രമ്മാണ്ട ചിത്രമാണ് 'കൽക്കി 2898 A.D'.  പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷ പദാനി തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്ന കാര്യം കുറിച്ചുള്ള വിവരം മുൻപ് നൽകിയിരുന്നു. കമൽഹാസൻ വില്ലനായി അഭിനയിക്കുന്ന ചിത്രമാണ് ഇത് എന്നുള്ളതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

'വൈജയന്തി ഫിലിംസ്' ഏകദേശം 600 കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്. അടുത്തിടെ പുറത്തിറങ്ങിയ ഈ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും, അരങ്ങേറ്റ വീഡിയോക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഈ സഹചര്യത്തിലാണ്  നിരവധി മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലേക്ക് മറ്റൊരു മുൻനിര താരം കൂടി എത്തുന്നു എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അത് മലയാളികളുടെ സ്വന്തം താരമായ ദുൽഖർ സൽമാനാണ്. ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിക്കാനാണത്രെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ദുൽഖർ സൽമാനെ സമീപിച്ചിരിക്കുന്നത്. അത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. 2024 ജനവരി മാസം റിലീസാകും എന്ന് പ്രഖ്യാപിക്കപ്പെട്ടുള്ള ഈ ചിത്രത്തിൽ  മറ്റുള്ള മുൻനിര താരങ്ങളോടൊപ്പം ദുൽഖർ സൽമാനും അണിനിരക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News