NEWS

തെലുങ്കിൽ ഹാട്രിക് വിജയം നേടിയ ദുൽഖർ സൽമാൻ

News

മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ദുൽഖർ സൽമാൻ, തന്റെ പിതാവായ മമ്മുട്ടിയെ പോലെത്തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിക്കുന്ന താരമാണ്. ആദ്യം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ 2014-ൽ പുറത്തിറങ്ങിയ ‘വായ് മൂടി പേശവും' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2018-ൽ 'മഹാനടി' എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അന്തരിച്ച നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ സാവിത്രിയുടെ കാമുകനും, ഭർത്താവും, നടനുമായ ജെമിനി ഗണേശൻ്റെ വേഷത്തിലായിരുന്നു ദുൽഖർ സൽമാൻ അഭിനയിച്ചത്. ഈ ചിത്രത്തിന് തെലുങ്കിൽ മാത്രമല്ല മറ്റ് ഭാഷകളിലും മികച്ച സ്വീകാര്യത ലഭിച്ചു. ഈ ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിച്ചു 2022-ൽ പുറത്തിറങ്ങിയ മറ്റൊരു തെലുങ്ക് സിനിമയാണ് ‘സീതാരാമം’. ഈ ചിത്രവും നിരൂപണപരമായും, ബോക്‌സ് ഓഫീസ് കളക്ഷനായും നല്ല വിജയം നേടിയ ചിത്രമായിരുന്നു. ദുൽഖർ സൽമാൻ മൂന്നാമതായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്കർ'. വെങ്കി അറ്റലൂരി സംവിധാനം ചെയ്ത ഈ സിനിമ ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തി. ഈ ചിത്രവും മികച്ച അഭിപ്രായവും, കളക്ഷനും നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ആന്ധ്ര, തെലുങ്കാന എന്നില്ലാതെ തമിഴ്നാട്, കേരളാ, കർണാടകാ തുടങ്ങി ഈ ചിത്രം റിലീസായ എല്ലാ കേന്ദ്രങ്ങളിലും വമ്പൻ വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 50 കോടി കളക്ഷൻ കടന്നതായാണ് ഇപ്പോഴത്തെ റിപ്പോർട്ട്. തെലുങ്ക് സിനിമയെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ഒരു അന്യഭാഷാ (മലയാള) നടനായ ദുൽഖർ സൽമാൻ തുടർന്ന് മൂന്ന് സൂപ്പർഹിറ്റ് സിനിമകൾ നൽകി ഹാട്രിക് അടിച്ച വിഷയം ഇപ്പോൾ ആന്ധ്രയിലും, തെലുങ്കാനയിലും, തമിഴ്നാട്ടിലും സംസാരവിഷയമായിരിക്കുകയാണ്.


LATEST VIDEOS

Top News