തെലുങ്ക് സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളാണ് ബോബി കൊല്ലി. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാറായ ചിരഞ്ജീവി നായകനായി എത്തിയ 'വാൾട്ടർ വീരയ്യ' എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സിനിമയിലെ മറ്റൊരു മുൻനിര ഹീറോയായി ബാലകൃഷ്ണ അഭിനയിക്കുന്ന ചിത്രമാണ് ബോബി ഇപ്പോൾ സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ ബാലകൃഷ്ണക്കൊപ്പം വില്ലനായി . അഭിനയിക്കുന്നത് ബോളിവുഡ് താരം ബോബി ഡിയോളാണ്. മറ്റൊരു പ്രധാന കഥാപാത്രത്തിൽ സംവിധായകനായ ഗൗതം മേനോനും അഭിനയിക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നടിയായ ഉർവശി റൗട്ടേലയും, ശ്രദ്ധശ്രീനാഥുമാണ് നായകികളായി അഭിനയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ മലയാളത്തിൻ്റെ സ്വന്തം നടനായ ദുൽഖർ സൽമാനും ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നുള്ള അനൗദ്യോഗിക വിവരം ലഭിച്ചിരിക്കുന്നത്. 'മഹാനടി', 'സീതാരാമം' തുടങ്ങിയ തെലുങ്ക് സിനിമകൾ മൂലം തെലുങ്ക് സിനിമാ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് എന്ന നിലയിലാണത്രെ ഈ ചിത്രത്തിലേക്ക് ദുൽഖർ സൽമാനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്