ഇന്ത്യൻ സിനിമയിലെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയ ചിത്രമായി മാറി എമ്പുരാൻ. ബുക്ക് മൈ ഷോയിലൂടെ ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത ചിത്രമായി ഇത് രേഖപ്പെടുത്തി. 93,500 ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി മാത്രം ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലു അർജുൻ അഭിനയിച്ച പുഷ്പ 2, ഷാരുഖ് ഖാന്റെ ജവാൻ തുടങ്ങിയ മറ്റ് പ്രശസ്ത ചിത്രങ്ങളെ പിന്നിലാക്കി എമ്പുരാൻ ഈ പുതിയ റെക്കോർഡ് സ്ഥാപിച്ചു.ബുക്കിംഗ് ഓപ്പൺ ആയപ്പോൾ മുതൽ അഭൂതപൂർവമായ ബുക്കിംഗ് കാരണം സർവർ നിശ്ചലമായിരുന്നു. നിരവധി പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാതെയും വന്നു. 9 മണിക്ക് ബുക്കിംഗിന് ശ്രമിച്ചവർക്ക് 9.30 ക്ക് ശേഷമാണ് ടിക്കറ്റ് ലഭിച്ചത്.