പ്രശസ്ത ശാസ്ത്ര , പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് "സ്വച്ഛന്ദമൃത്യു ". ദേശീയ അവാർഡ് പ്രതീക്ഷിക്കു ന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരം എല്ലാ തിയേറ്ററിലും റിലീസ് ചെയ്യും. ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്ര ത്തിൽ ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ .സൈനുദീൻ പട്ടാഴി , ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് .നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാല്‍ നജ്മൂദ്ദീൻ,ഷാൻ എന്നിവർ ചേർന്ന് തിരക്കഥ , സംഭാഷണമെഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ .നവനീത്.എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ,കല-സാബു എം രാമൻ, മേക്കപ്പ്-അശ്വതി, വസ്ത്രാലങ്കാരം-വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്-ശ്യാം ജിത്തു,ഡിസൈൻ-സൂരജ് സുരൻ.
ഡോ .സൈനുദീൻ പട്ടാഴി നടത്തിയ ഗവേഷണങ്ങളുടെയും , പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ 2008 ൽ നാസ യും ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയനും ചേർന്ന് ഒരു ചെറു ഗ്രഹത്തിന് " പട്ടാഴി ഗ്രഹം 5178 " എന്ന് നല്കി കൊണ്ട് അദ്ദേഹത്തെ ആദരിച്ചിരുന്നു . കേരളത്തിൽ ഒരു ചെറു ഗ്രഹത്തിന് പേര് ലഭിച്ച ആദ്യ വ്യക്തി ഡോ .സൈനുദീൻ പട്ടാഴി ആണെന്ന് അംഗീകരിച്ചുകൊണ്ട് അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ൽ അദ്ദേഹം സ്ഥാനം പിടിച്ചു . 20 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുള്ള ഡോ .പട്ടാഴി ആറു പേറ്റന്റുകൾ നേടിയിട്ടുണ്ട്.