അനുമതിയില്ലാതെ സ്ഫോടക വസ്തുക്കളും, വാതകങ്ങളും ഉപയോഗിച്ച് ഷൂട്ടിംഗ് നടത്തിയതിനാൽ വിജയ് ചിത്രം ഗോട്ടിന്റെ നിർമ്മാണം പ്രതിസന്ധിയിൽ. പുതുച്ചേരി ഭരണകൂടം സിനിമ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തു. പുതുച്ചേരിയിലെ എ എഫ് ടി മിൽസ്, ബീച്ച് റോഡ്, ഈസിആറിലെ ശിവാജി സ്റ്റാച്യു, ഓൾഡ് പോർട്ട് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. സ്ഫോടന- സംഘട്ടന രംഗങ്ങൾ പ്രദേശവാസികളിൽ ഭീതി പടർത്തിയപ്പോഴാണ് ചിത്രീകരണത്തിനെതിരെ നടപടികൾ സ്വീകരിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ ഇല്ലായിരുന്നു എന്നും, ഷൂട്ടിങ്ങിന് മാത്രമാണ് അനുമതി നൽകിയതെന്നും കളക്ടർ പറഞ്ഞു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതിന് പ്രത്യേകം അനുമതി ആവശ്യമാണെന്നും കളക്ടർ വ്യക്തമാക്കി.