NEWS

വിനായകന് ശേഷം രജനിക്ക് വില്ലനായി ഫഹദ് ഫാസിൽ!

News

'ജയിലറി'ന്റെ വൻ വിജയത്തിന് ശേഷം സെപ്റ്റംബർ മാസം മുതൽ രജനികാന്ത് തന്റെ അടുത്ത സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. 'ജയ്ബീം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്  ആണെന്നും, ഈ ചിത്രത്തിൽ രജിനിക്കൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാബ് ബച്ചൻ, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സർവാനന്ദ് എന്നിവർ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരങ്ങൾ  മുൻപ് നൽകിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ രജിനികാന്തിന് വില്ലനായി അഭിനയിക്കാൻ മലയാള സിനിമയുടെ സ്വന്തം താരമായ ഫഹദ് ഫാസിലുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ച നടത്തി എന്നും, രജനിക്ക് വില്ലനായി അഭിനയിക്കാൻ ഫഹദ് ഫാസിൽ കരാറിൽ ഒപ്പുവെച്ചു എന്നുള്ള വാർത്തകൾ കോളിവുഡിൽ പുറത്തു വന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. ഈയിടെ കമൽഹാസൻ, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തുവന്നു വമ്പൻ ഹിറ്റായ 'വിക്രം' എന്ന ചിത്രത്തിലും, ഉദയനിധി സ്റ്റാലിൻ, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചു പുറത്തുവന്നു ഹിറ്റായ 'മാമന്നൻ' എന്ന ചിത്രത്തിലും ഫഹദ് ഫാസിലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങളുടെ വൻ വിജയത്തിന് ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രങ്ങളും വലിയ പങ്കുവഹിച്ചിരുന്നു എന്നുപറയാം! ഇപ്പോൾ മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലും മോസ്റ്റ് വാണ്ടഡ് താരമാണ് ഫഹദ്ഫാസിൽ. ഈ ചിത്രത്തിലും രജനികാന്ത് പോലീസ് ഓഫീസറായാണ് എത്തുന്നതെന്നാണ് പറയപ്പെടുന്നത്. അതേ നേരം വധശിക്ഷയ്‌ക്കെതിരായ പോരാളിയെ പോലെയുള്ള ഒരു വേഷമാണെന്നും പറയപ്പെടുന്നുണ്ട്. രജിനിക്കൊപ്പം 'ജയിലറ'യിൽ  പവർഫുള്ളായ ഒരു വില്ലൻ കഥാപാത്രത്തിൽ വിനായകൻ അഭിനയിച്ചതുപോലെ ഈ ചിത്രത്തിലും ഫഹദ്ഫാസിൽ അവതരിപ്പിക്കാൻ പോകുന്നത് പവർഫുള്ളായ ഒരു വില്ലൻ കഥാപാത്രമാണത്രെ. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് രണ്ടു ദിവസം മുൻപ് ചെന്നൈയിൽ നടക്കുകയുണ്ടായി.


LATEST VIDEOS

Top News