തമിഴിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മാമന്നൻ'. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ ഒന്നിച്ചഭിനയിച്ച ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഫഹദ് ഫാസിലിൻറെയും, വടിവേലുവിന്റെയും പ്രകടനം ആരാധകർക്കിടയിൽ വലിയ തരത്തിൽ പ്രശംസ നേടിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിനെ തുടർന്ന് മറ്റൊരു ചിത്രത്തിലും ഫഹദ് ഫാസിലും, വടിവേലുവും ഔരുമിച്ച് അഭിനയിക്കാനിരിക്കുകയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖം വി.കൃഷ്ണ മൂർത്തിയാണ്. സംഗീതം നൽകുന്നത് യുവൻ ശങ്കർ രാജയാണ്. തമിഴിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച 'സൂപ്പർഗുഡ് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇത് ഈ കമ്പനി നിർമ്മിക്കുന്ന 98-മത്തെ ചിത്രമാണ്. പുതുവർഷത്തോടനുബന്ധിച്ച് നടന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തെ തുടർന്ന് ചിത്രത്തിലേക്കുള്ള മറ്റുള്ള താരങ്ങളുടെ സെലെക്ഷൻ ഇപ്പോൾ നടന്നു വരികയാണ്