NEWS

'ഫാലിമി' ഫെയിം നിതീഷ് സഹദേവിന്റെ തമിഴ് ചിത്രം ഹിന്ദിയിലേക്ക്...

News

പൊങ്കലിനോടനുബന്ധിച്ച് റിലീസായി വമ്പൻ വിജയമായ തമിഴ് സിനിമയാണ് ജീവ നായകനായ  'തലൈവർ തമ്പി തലൈമയിൽ'. മലയാളത്തിൽ 'ഫാലിമി' എന്ന ചിത്രം സംവിധാനം ചെയ്ത നിതീഷ് സഹദേവ് ആണ് ഈ ചിത്രം  സംവിധാനം ചെയ്തത്.  ഈ  സിനിമ അടുത്ത് തന്നെ ഹിന്ദിയിൽ  റീമേക്ക് ചെയ്യാനിരിക്കുകയാണ്. ഇതിന്റെ  റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്  ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ ബോണി കപൂർ ആണ്. 

തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' ചിത്രം നിർമ്മിച്ച കണ്ണൻ രവിയും,  ബോണി കപൂറും അടുത്ത സുഹൃത്തുക്കളായതിനാൽ പെട്ടെന്നാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഹിന്ദിയിൽ ആരാണ് അഭിനയിക്കുക, ആരാണ് സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

തമിഴിൽ വിജയിക്കുന്ന ചിത്രങ്ങൾ ഇടയ്ക്കിടെ ഹിന്ദിയിൽ റീമേക്ക് ചെയ്യാറുണ്ട്. എന്നാൽ ഈയിടെ അങ്ങിനെ റീമേക്ക് ചെയ്ത മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് 'തലൈവർ തമ്പി തലൈമയിൽ' ഹിന്ദിയിൽ റീമേക്കാകാനിരിക്കുന്നത്.


LATEST VIDEOS

Latest