NEWS

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ "ഡിയർ" തിയേറ്ററുകളിൽ

News

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനെർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു. ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ ആപേക്ഷിക ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.  ഭാര്യയുടെ കൂർക്കംവലി പ്രശ്‌നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴിൽ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തെലുഗിൽ  അക്കിനേനി നാഗ ചൈതന്യയും വോയ്‌സ് ഓവർ ചെയ്ത ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു. നട്ട്‌മെഗ് പ്രൊഡക്ഷൻസിന്റെ  ബാനറിൽ വരുൺ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഡിയറിന്റെ നിർമ്മാണം നിർവഹിച്ചത്. ജിവി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ  ഗാനങ്ങൾ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തിൽ നട്ട്മഗ് പ്രൊഡക്ഷൻസ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചർ എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച ചിത്രമാണ് ഡിയർ. 

ഡിയറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഡി ഓ പി : ജഗദീഷ് സുന്ദരമൂർത്തി, എഡിറ്റർ : രുകേശ്, ആർട്ട് ഡയറക്റ്റർ : പ്രഗദീശ്വരൻ പനീർസെൽവം, പ്രൊഡക്ഷൻ സൗണ്ട് മിക്സർ : രാഘവ് രമേശ്, കോസ്റ്റിയൂം ഡിസൈനർ : അനുഷാ മീനാക്ഷി, കൊറിയോഗ്രാഫർ : രാജു സുന്ദരം, ബ്രിന്ദ , അസർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : കറുപ്പ് ജി കാർത്തി, സ്റ്റണ്ട് : രാം കുമാർ, മേക്കപ്പ് : കാർത്തിക് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ : ജയ് ഗണേഷ്, പി ആർ ഓ  പ്രതീഷ് ശേഖർ.


LATEST VIDEOS

Top News