NEWS

നടി ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് ചെന്നൈ കോടതി

News

 ഒരു കാലത്തിൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ സിനിമകളിൽ തിളങ്ങിയ നടിയാണ് ജയപ്രദ. 'ദേവദൂതൻ', 'ഈ സ്നേഹ തീരത്തു' 'പ്രണയം' തുടങ്ങി ചില മലയാള സിനിമകളിലും ജയപ്രദ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ജയപ്രദ രാഷ്ട്രീയത്തിലും പ്രവേശിക്കുകയുണ്ടായി. ആന്ധ്ര പ്രദേശ് സ്വദേശിയായ ജയപ്രദ തെലുങ്ക് ദേശം പാര്‍ട്ടിയിലാണ് ആദ്യം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട് സമാജ്‍വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവർത്തിച്ചു  ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കും എത്തി. പിന്നീട് രാഷ്ട്രീയ ലോകദൾ, ബി.ജെ.പി., എന്നീ പാർട്ടികളിലും ചേർന്ന് ജയപ്രദ പ്രവർത്തിച്ചിട്ടുണ്ട്. 

ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയുടെ ഹൃദയഭാഗത്തിൽ ഒരു സിനിമാ തിയേറ്റർ പ്രവർത്തിച്ചു വന്നിരുന്നു.   ഈ തിയേറ്ററിന്റെ നടത്തിപ്പുമായി ചെന്നൈ എഗ്‌മോറിലുള്ള  കോടതിയിൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഒരു കേസ് നടന്നു വന്നിരുന്നു. ഈ കേസിലാണ് ജയപ്രദയ്ക്ക് ആറ് മാസം തടവ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തിയേറ്ററിൽ ജോലി ചെയ്‌ത്‌ വന്നിരുന്ന ജീവനക്കാരുടെ ഇ.എസ്.ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ജയപ്രദക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.ഒരുപാട് സ്വത്തുക്കളുടെ ഉടമസ്ഥയാണ് ജയപ്രദ. അങ്ങിനെയുള്ള ജയപ്രദക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്ന വിഷയം ഇപ്പോൾ സിനിമാ മേഖലയിൽ സംസാര വിഷയമായിരിക്കുകയാണ്.


LATEST VIDEOS

Top News