തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ താരം മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഈ മാസം ആദ്യമാണ് അണുബാധയെ തുടര്‍ന്ന് ശരത് ബാബുവിനെ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി അദ്ദേഹം നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1973 ലാണ് ശരത് ബാബു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം 200ഓളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ശരപഞ്ചരം, ധന്യ, ഡെയ്‌സി ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയവയാണ് ശരത് ബാബു അഭിനയിച്ച മലയാള ചിത്രങ്ങൾ. 1978ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം നിഴല്‍ നിജമഗിരത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.