അജിത്ത് നായകനായ 'വാലി', വിജയ് നാകനായ 'ഖുഷി' തുടങ്ങിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്തു തമിഴ് സിനിമയിൽ പ്രശസ്തനായ സംവിധായകനാണ് എസ്.ജെ.സൂര്യ. തുടർന്ന് 'ന്യൂ, 'അൻപേ ആരുയിരേ', 'ഇസൈ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.ജെ.സൂര്യ തന്നെയാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചതും, അതിൽ കഥാനായകനായി അഭിനയിച്ചതും. ഇതിനെ തുടർന്ന് എസ്.ജെ.സൂര്യക്ക് മറ്റുള്ള സംവിധായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള നിറയെ അവസരങ്ങൾ വന്ന് അതിലെല്ലാം അഭിനയിക്കുകയും ചെയ്തു. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമയിൽ തിരക്കുള്ള ഒരു നടനായി അഭിനയിച്ചു വരുന്ന എസ്.ജെ.സൂര്യ, അടുത്തുതന്നെ മലയാള സിനിമയിലും പ്രവേശിക്കാനിരിക്കുകയാണെന്നുള്ള ഒരു വിവരം ലഭിച്ചിട്ടുണ്ട്. അതും മലയാള സിനിമയിൽ മാത്രമല്ലാതെ തമിഴ്, തെലുങ്ക് സിനിമയിലും നല്ല സ്വീകാര്യതയുള്ള നടനായ ഫഹദ് ഫാസിലിനൊപ്പമാണ് എസ്.ജെ.സൂര്യ മലയാളത്തിൽ എത്തുന്നത് എന്നാണു ആ വാർത്ത! ഇത് സംബന്ധമായ ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ് എന്നും, ഉടനെ തന്നെ ഈ ചിത്രം സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.