തമിഴിൽ 2010-ൽ പുറത്തിറങ്ങിയ 'വിണ്ണൈത്താണ്ടി വരുവായ' എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ 'ബാണ കാത്താടി'യാണ് സാമന്ത നായികയായി അഭിനയിക്കാൻ ആദ്യം കരാറിൽ ഒപ്പിട്ട ചിത്രം. ഈ രണ്ടു ചിത്രങ്ങളും ഹിറ്റായതിനെ തുടർന്ന് തമിഴിൽ മാത്രമല്ല തെലുങ്കിലും സാമന്ത മുൻനിര നടിയായി മാറി. കഴിഞ്ഞ കുറച്ചുകാലമായി സാമന്തയുടെ ആരോഗ്യനില മോശമായതിനെ തുർന്ന് സിനിമകളിലും, സീരിയലുകളിലും അഭിനയിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ സാമന്ത പൂർണ ആരോഗ്യത്തോടുകൂടി വീണ്ടും സിനിമാ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ്.
ഈ സാഹചര്യത്തിലാണ് ആന്ധ്രാപ്രദേശിലെ തെനാലി എന്ന സ്ഥലത്തിലുള്ള സാമന്തയുടെ ഒരു കടുത്ത ആരാധകൻ സാമന്തയ്ക്ക് ക്ഷേത്രം നിർമ്മിച്ച് അതിൽ സാമന്തയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ഇപ്പോൾ എല്ലാ ദിവസവും ആരാധനയും നടക്കുന്നുണ്ടത്രേ! ക്ഷേത്രത്തിന് 'സാമന്ത ക്ഷേത്രം' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ദിവസേന പൂജ നടക്കുന്നതിനാൽ ധാരാളം ആളുകൾ ദിവസവും ഈ ക്ഷേത്രം സന്ദർശിക്കുന്നതായും റിപ്പോർട്ടുണ്ട്. സാമന്തയ്ക്ക് വേണ്ടി ക്ഷേത്രം പണിത സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.
ഇതിന് മുൻപ് ഖുശ്ബു, ഹൻസിക, നമിത തുടങ്ങിയ മുൻനിര നടിമാർക്കായി അവരുടെ ആരാധകർ ക്ഷേത്രം പണിതിരുന്നു. എന്നാൽ ഇപ്പോൾ ആ ലിസ്റ്റിൽ സാമന്തയും ഇടം നേടി.