ഇന്ന് (ജൂൺ-22)നടൻ വിജയ്‌യുടെ പിറന്നാളാണ്. വിജയ്-യുടെ ആരാധകർ താരത്തിന്റെ പിറന്നാൾ തകൃതിയായി ആഘോഷിച്ചു വരികയാണ്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യുടെ ഫസ്റ്റ്ലുക്കും പുറത്തുവന്നു വൈറലായിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിജയ്‌യുടെ ആരാധകർ ഇങ്ങിനെ പിറന്നാൾ ആഘോഷിച്ചു വരുന്ന സാഹചര്യത്തിൽ തമിഴ്നാട് അരികിലുള്ള പോണ്ടിച്ചേരിയിലുള്ള താരത്തിന്റെ ആരാധകർ കടൽ മധ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ബാനറുകൾ സ്ഥാപിച്ചാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
പോണ്ടിച്ചേരിയിലുള്ള ബസ് സ്റ്റാൻഡിന് സമീപം വിജയ്‌യിനെ തമിഴ്നാട് മുഖ്യമന്ത്രിയായി ചിത്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള ബാനറുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇങ്ങിനെ വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നു സ്ഥാപിച്ചിരിക്കുന്ന ഈ വ്യത്യസ്ത ബാനറുകൾ പോണ്ടിച്ചേരി ബീച്ചിലേക്ക് വരുന്ന പൊതുജനങ്ങളെയും, വിനോദസഞ്ചാരികളെയും ആകർഷിച്ച്, അവർകൾ അതിനെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും വരുന്നുണ്ട്. അതുപോലെ അതുപോലെ മധുരൈയിലുള്ള വിജയ്‌യുടെ ആരാധകർ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓൺലൈൻ വഴി ഭക്ഷണം ഡെലിവറി ചെയ്‌യുന്ന യുവാക്കൾക്ക് രണ്ടു ലിറ്റർ പെട്രോളും, ചിക്കൻ ബിരിയാണിയും ഫ്രീയായി നൽകിയും വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി വരുന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.