NEWS

'ലിയോ' ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ‘പൊളിച്ചടുക്കി’ ആരാധകർ!

News

വിജയ്, അജിത്, രജനി, കമൽഹാസൻ  തുടങ്ങിയ സൂപ്പർതാരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ആകുന്ന സമയം അത് ആരാധകർക്ക് വേണ്ടി  ചെന്നൈയിലുള്ള ചില തീയേറ്ററുകളിൽ പ്രത്യേകമായി പ്രദർശിപ്പിക്കാറുണ്ട്. അങ്ങനെ പ്രദർശനം നടത്തുന്ന ഒരു തീയേറ്റർ ആണ് ചെന്നൈ കോയമ്പേട്ടിലുള്ള  രോഹിണി സിൽവർ സ്ക്രീൻ. ഈ തിയേറ്ററിൽ ഇന്നലെ വൈകിട്ട് 6.30ന് വിജയുടെ 'ലിയോ' ചിത്രത്തിന്റെ ട്രെയിലർ പ്രദർശനം നടത്തുകയുണ്ടായി. സാധാരണയായി തീയേറ്ററിന് പുറത്താണ് പ്രത്യേകമായി സ്ക്രീൻ സജ്ജീകരിച്ചു ട്രെയിലർ പ്രദർശനം നടത്താറുള്ളത്. എന്നാൽ ഇക്കുറി അതിന് പോലീസ്  അനുവാദം നൽകാത്തതിനാൽ തിയേറ്റർ സ്ക്രീനിലാണ് ട്രെയിലർ പ്രദർശനം നടന്നത്.

ഇതിനാൽ ചില മണിക്കൂറുകൾക്കു മുൻപ് തന്നെ തിയേറ്റർ പരിസരം മുഴുവനും വിജയ്  ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. അതിനാൽ ഒരു നിയന്ത്രണവുമില്ലാതെയാണ് ആയിരക്കണക്കിന് ആരാധകർ തീയേറ്ററിനുള്ളിൽ  പ്രവേശിച്ചത്. ട്രെയിലർ പ്രദർശനം തുടങ്ങിയതും ആവേശം കൊണ്ട ആരാധകർ ചെയറുകളിൽ കയറി നിൽക്കുകയും, ആർപ്പു വിളിക്കുകയും  ചെയ്തു തങ്ങളുടെ സന്തോഷപ്രകടനങ്ങൾ നടത്തുമ്പോൾ ഒരുപാട് ചെയറുകൾ നാശപെടുത്തുകയും ഉണ്ടായി .
 ട്രെയിലർ പ്രദർശനം കഴിഞ്ഞ്  ആളുകള്‍ പിരിഞ്ഞുപോയതിന് ശേഷമുള്ള തിയേറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തീയറ്ററുകളില്‍ പ്രധാനമാണ്  രോഹിണി സില്‍വര്‍ സ്ക്രീന്‍സ്.


LATEST VIDEOS

Top News