1977 മുതൽ 2013 വരെ മലയാള കുടുംബപ്രേക്ഷകരെയും യുവാക്കളെയും സിനിമ തിയേറ്റർ റുകളിലേയ്ക്ക് ആകർഷിച്ച മലയാളസിനിമയുടെ പ്രിയങ്കരനായ സിനിമ നിർമാതാവും, സംവിധായകനുമായ ആരോമാ മണി നമ്മെ വിട്ട് പിരിഞ്ഞു. ആരോമ മൂവീസ് രൂപീകരിച്ചു 1977 ൽ ധീരസമീരേ യമുനതീരെ എന്ന സിനിമ നിർമ്മിച്ചാണ് അദ്ദേഹം സിനിമ മേഖലയിലേയ്ക്ക് കാലെടുത്തു വച്ചത്. കുയിലിനെ തേടി, ശങ്കർ നായകനായ എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, പച്ച വെളിച്ചം, എന്നീ ചിത്രങ്ങളും, എന്ടെ കളിത്തോഴൻ, ആനയ്ക്കൊരുമ്മ, സുകുമാരൻ നായകൻ ആയി സൂപ്പർ അഭിനയം കാഴ്ച വച്ച ആ ദിവസം തുടങ്ങി 7 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരുm കൂടു കൂട്ടാം,പദ്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നല്ല ദിവസം,, വീണ്ടും ചലിയ്ക്കുന്ന ചക്രം,ഇരുപതാം നൂറ്റാണ്ട്,റൗഡി രാമു, നാളെ ഞങ്ങളുടെ വിവാഹം, ഒരു സി. ബി ഐ ഡയറികുറിപ്പ്, ഓഗസ്റ്റ് 1, മലയാളത്തിലെ എക്കാ ലത്തേയും സൂപ്പർ ഡ്യൂപ്പർ പ്രണയചിത്രം ലവ് സ്റ്റോറി, കമ്മിഷണർ, ബാലേട്ടൻ ജനാധിപത്യം,പല്ലാവൂർ ദേവനാരായണൻ,കോട്ടയം കുഞ്ഞച്ചൻ, ധ്രുവം ജാഗ്രത,തുടങ്ങിയ 62 ഓളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു.ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, തിങ്കളാഴ്ച നല്ല ദിവസം എന്നീ ചിത്രങ്ങൾക്കു ദേ ശീയ അംഗീകാരം ലഭിച്ചു. മലയാള സിനിമ പ്രേക്ഷകരെ ആനന്ദത്തിലാറാടിപ്പിച്ച ആരോമ മണിയെന്ന മലയാളസിനിമ മേഖലയിലെ അതി കായനു ആദരാഞ്ജലികൾ.