NEWS

ഖത്തറിലെ സിനിമാപ്രേമികൾക്ക് ഫിൽകയും - നാന യും ചേർന്ന് ഒരുക്കുന്ന സിനിമാ ശില്പശാല ജൂൺ 2,3 തീയ്യതികളിൽ ദോഹയിൽ

News

ദോഹ: കുട്ടികൾക്കും  മുതിർന്നവർക്കും സിനിമ പഠിക്കാൻ ഫിലിം ലവേഴ്സ് ഖത്തർ (ഫിൽഖ) അവസരം ഒരുക്കുന്നു.    സിനിമയുടെ പ്രാഥമിക പാഠങ്ങളും അവയുടെ സാങ്കേതിക സംവിധാനങ്ങളെ കുറച്ചെങ്കിലും മനസ്സിലാക്കാനും ഉപകരിക്കുന്ന തരത്തിലാണ് ശില്പശാല രൂപകല്പ്പന ചെയ്തിട്ടുള്ളത് .  അവാർഡ് ജേതാവായ പ്രമുഖ യുവ സിനിമാ സംവിധായകൻ സക്കറിയ, പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ദനുമായ എം. നൗഷാദ് എന്നിവർ നയിക്കുന്ന ദ്വിദിന 'ഫിലിം മേക്കിങ് വർക് ഷോപ്പ്'   ജൂൺ 2,3 തീയ്യതികളിൽ ദോഹ, സാലത്താ ജദീദിലെ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിലാണ് നടക്കുക.  .മുതിർന്നവർക്ക് 300  റിയാലും വിദ്യർത്ഥികൾക്ക് 200  റിയാലുമാണ് ക്യു - ടിക്കറ്റ് വഴിയുള്ള നിരക്ക് . 9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കും  പങ്കെടുക്കാം.    പ്രതിനിധികൾക്ക് സക്കറിയ, എം. നൗഷാദ് എന്നിവർ ഒപ്പിട്ട സർട്ടിഫിക്കറ്റ് കൈമാറും.  പങ്കെടുക്കുന്ന എല്ലാവരുടെയും ചിത്ര സഹിതം പരിപാടിയുടെ വിശദ റിപ്പോർട്ട്‌ നാന ചലച്ചിത്ര വാരിക  പുറത്തിറക്കുന്ന സ്പെഷ്യൽ ഖത്തർ പതിപ്പിൽ പ്രസിദ്ധീകരിക്കും.   സാങ്കേതിക വിദ്യ അനുദിനം മുന്നേറുന്ന കാലത്ത് കൂടുതൽ എളുപ്പത്തിൽ സിനിമ നിർമ്മിക്കാനും അവ ഗുണപരമായി വിനിയോഗിക്കാനുമുള്ള അവസരം ഉണ്ടെന്നും ഇത്തരം പ്രാഥമിക പാഠങ്ങൾ കൂടുതൽ ആഴത്തിൽ സിനിമ പഠിക്കാൻ പ്രേരകമാവുമെന്നും സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: 55466163  ഈ നമ്പറിൽ വിളിക്കാം .


- ഐ എം എ റഫീക്ക്


LATEST VIDEOS

Top News