പ്രശസ്ത സിനിമ സംവിധായകൻ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡ് രാമാട്ട് യു.വേണു ഗോപൻ (67)അന്തരിച്ചു. പ്രശസ്ത സംവിധായകൻ പി. പദ്മരാജന്റെ കൂടെ 10 വർഷം സഹ സംവിധായകൻ ആയി പ്രവർത്തിച്ചു. 1998ൽ ആദ്യമായി കുസൃതി കുറുപ്,സംവിധാനം ചെയ്തു. ഷാർജ to ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ,തുടങ്ങി മികച്ച സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനകൾ ആണ്. ഭാര്യ: ലത വേണു . മക്കൾ :ലക്ഷ്മി (NISH തിരുവനന്തപുരം )വിഷ്ണു ഗോപൻ (എഞ്ചിനീയർ FISCHER ) മരുമകൻ രവീഷ്. സംസ്കാരം ഇന്ന് രാത്രി 8.30 നു വീട്ട് വളപ്പിൽ.