NEWS

സിനിമ നിർമ്മിച്ചും.. അഭിനയിച്ചും.. ഹരിദേവ് ഹരികുമാർ.

News


 സിനിമയോട് അതിയായ മോഹമുണ്ടായിരുന്നു എന്നുള്ളത് ഒരു സത്യം തന്നെ. പഠിക്കുന്ന കാലത്ത് പുതിയ സിനിമകൾ ഏത് റിലീസായാലും തിയേറ്ററിൽ പോയി കാണുമായിരുന്നു. സ്കൂൾ -കോളേജ് കാലഘട്ടത്തിൽ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അപ്പോഴെല്ലാം സിനിമ തന്നെയായിരുന്നു മനസ്സിൽ. ഓരോ സിനിമ കാണുമ്പോഴും ഇഷ്ടമുള്ള കഥാപാത്രങ്ങളിൽ ഞാൻ അഭിനയിച്ചാൽ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുമായിരുന്നു.
പഠനം കഴിഞ്ഞ് വിദേശത്ത് ജോലി കിട്ടിയപ്പോൾ അവിടേക്ക് പോയി. സിനിമയും അഭിനയവും ഒരു ലക്ഷ്യമായി കൊണ്ട് നടന്നിരുന്നുവെങ്കിലും സിനിമ പ്രവർത്തകരെ ആരെയും പരിചയമുണ്ടായിരുന്നില്ല. സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നും ആ വഴിയിലൂടെ അഭിനയരംഗത്തേക്ക് എത്തുകയും ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ അച്ഛന് സുഖമില്ലാതെ വന്നപ്പോൾ അച്ഛനെ സഹായിക്കാനായി ജോലി ഉപേക്ഷിച്ച് വിദേശത്തുനിന്നും പോരേണ്ടിവന്നു.
 സിവിൽ എൻജിനീയറായ ഇദ്ദേഹം ഇപ്പോൾ എറണാകുളം കേന്ദ്രീകരിച്ച് ഒരു പ്രമുഖ പാൻ ഇന്ത്യൻ കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു. അടുത്തുതന്നെ ഒരു സിനിമ നിർമ്മിക്കാനുള്ള പദ്ധതിയുണ്ട് അതിന്റെ മുന്നൊരുക്കം എന്ന നിലയിൽ ഒരു ഷോർട്ട് ഫിലിം നിർമിക്കാനും അതിൽ പ്രധാന വേഷം ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ് ഹരിദേവ്.
 മകൾ സ്വാതിക ഹരി ഗിറ്റാർ വായനയിലും നൃത്തത്തിലും ഒക്കെ പ്രാവണ്യം നേടിയിട്ടുണ്ട്. അഭിനയിക്കാനും മോൾക്ക് താല്പര്യമുള്ളതിനാൽ മോളും ഈ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നുണ്ട്.
 


LATEST VIDEOS

Latest