NEWS

സിനിമ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

News

കൊച്ചി: സിനിമ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 44 വയസ്സായിരുന്നു. ഇന്നു പുലർച്ചെ 2.45നു  ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ. മരുതുംകുഴിയിൽ എം.എ.ജോസഫിന്റെ മകനാണ്.

അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്ന ചിത്രവും നിർമിച്ചിട്ടുണ്ട്.


LATEST VIDEOS

Top News