NEWS

അല്ലു അർജുൻ, അറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ 5 നായികമാർ?

News

തമിഴിൽ നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകി പിന്നീട്  ബോളിവുഡിലും പ്രവേശിച്ച് ഷാരൂഖാനെ നായകനാക്കി 'ജവാൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രം  നൽകിയ സംവിധായകനാണ് അറ്റ്‌ലി. 1000 കോടിയിലധികം  കളക്ഷൻ നേടി റെക്കോർഡ്                                                                                                                                                                                                                                                                           

 സൃഷ്ടിച്ച ജവാനെ തുടർന്ന്  അറ്റ്‌ലി തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ അല്ലു അർജുനെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ വമ്പൻ ബാനറായ സൺ പിക്‌ചേഴ്‌സാണ് എന്നുള്ള റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ 5 നായികമാർ അഭിനയിക്കാൻ പോകുന്നു എന്നുള്ള ഒരു വിവരം പുറത്തുവന്നിരിക്കുന്നത്. ഈ അഞ്ചു നായകിമാരിൽ ഒരാൾ ബോളിവുഡ് താരവും മുൻകാല പ്രശസ്ത നടിയായ ശ്രീദേവിയുടെ മകളുമായ ജാൻവി കപൂരാണത്രെ! ഇവരെ കൂടാതെയുള്ള നാല് പേരിൽ ഒരു അമേരിക്കൻ താരവും, ഒരു കൊറിയൻ താരവും ഉണ്ടാകുമത്രേ. മറ്റുള്ള നായികമാരെ കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിട്ടില്ല! ബിഗ് ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായി  ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ  വേഗത്തിൽ നടന്നു വരികയാണ് എന്നും, ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News