NEWS

തമിഴ്നാട്ടിൽ ഖുഷ്ബുവിനെ പിന്തുടർന്ന് ഭർത്താവ് സുന്ദർ.സി.യും രാഷ്ട്രീയത്തിലേക്ക്...

News

 

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തയായ നടിയാണ് ഖുഷ്ബു. തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകൻ സുന്ദർ.സി.യാണ് ഇവരുടെ ഭർത്താവ് എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ! മുൻപ് DMK, കോൺഗ്രസ്സ് എന്നീ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച ഖുഷ്ബു നിലവിൽ ബി.ജെ.പി.യിൽ പ്രവർത്തിച്ചുവരുന്ന ഒരു താരമാണ്. 

കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ ബി.ജെ.പിക്ക് വേണ്ടി ഖുഷ്ബു മത്സരിച്ചു. ആ തിരഞ്ഞെടുപ്പിൽ ഭർത്താവ് സുന്ദർ.സി.യും അവർക്കുവേണ്ടി സജീവമായി പ്രചാരണം നടത്തിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ഖുഷ്ബു പരാജയപ്പെട്ടു. ഇപ്പോഴും ഖുഷ്ബു ബി.ജെ.പി.യിൽ സജീവമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഖുഷ്ബുവിന്റെ പാത പിന്തുടർന്ന് ഭർത്താവ് സുന്ദർ.സി.യും രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. 

തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ADMK സഖ്യത്തിലെ ഒരു ഘടകകക്ഷിയായ പുതിയ നീതി പാർട്ടിക്ക് രണ്ട് സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ, മധുര സെൻട്രൽ മണ്ഡലത്തിൽ നിന്ന് ADMKയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ച് മത്സരിക്കാരിക്കുന്നത് സുന്ദർ.സി.യാണ്. ഇത് സംബന്ധമായുള്ള  ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. സുന്ദർ.സി.യുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഭാര്യയ്ക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കിൽ, ഇത്തവണ  അദ്ദേഹം മത്സരിക്കുന്ന ആളായതിനാൽ  അദ്ദേഹത്തിന്റെ ഭാര്യ ഖുഷ്ബു സുന്ദർ.സി.ക്കായി  പ്രചാരണം നടത്താൻ ഒരുങ്ങുകയാണ്. ADMK സഖ്യത്തിൽ ബി.ജെ.പി.യും പങ്കാളിയാണെന്നുള്ളതിനാൽ ഭാര്യ എന്ന വ്യക്തിപരമായ ബന്ധത്തിനപ്പുറം, അതേ സഖ്യത്തിൽ അംഗമായ സ്വന്തം പാർട്ടിക്കായി പ്രചാരണം നടത്താൻ ഒരുങ്ങി വരികയാണ് ഖുഷ്ബു.


LATEST VIDEOS

Latest