തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'മെയ്യഴകൻ' ആണ്. വിജയ് സേതുപതിയും, തൃഷയും ഒന്നിച്ചഭിനയിച്ച പുറത്തുവന്നു സൂപ്പർഹിറ്റായ '96' എന്ന ചിത്രം സംവിധാനം ചെയ്ത പ്രേം സംവിധാനം ചെത്തിരിക്കുന്ന സിനിമയാണ് 'മെയ്യഴകൻ'. ഈ ചിത്രത്തിന് ശേഷം കാർത്തിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ' രണ്ടാം ഭാഗം എന്നിവയാണ്. ഇതിൽ 'വാ വാത്തിയാരു'ടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. 'സർദാർ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ചെന്നൈയിൽ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് സർദാർ രണ്ടാം ഭാഗം കുറിച്ച് ഒരു പ്രത്യേക വാർത്ത ലഭിച്ചിരിക്കുന്നത്. അതായത് രണ്ടാം ഭാഗത്തിൽ കാർത്തിയുടെ അച്ഛൻ്റെ ഫ്‌ളാഷ്‌ബാക്ക് രംഗങ്ങൾ ഉണ്ടാകുമത്രേ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്താണത്രെ ഈ ഫ്ലാഷ്ബാക്ക് രംഗങ്ങളുടെ കാലഘട്ടം. ആ രംഗങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും വരുന്നതിനാൽ ഇന്ദിരാഗാന്ധിയുമായി സാമ്യമുള്ള ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയെയാണത്രെ ആ കഥാപാത്രം അവതരിപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകൾ വളരെ രഹസ്യമായി വച്ചിരുന്ന ഇക്കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പി.എസ്.മിത്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രിൻസ് പിക്‌ചേഴ്‌സാണ്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. കാർത്തിക്കൊപ്പം എസ്.ജെ.സൂര്യ, മാളവിക മോഹനൻ, ആഷിക രംഗനാഥ്, രജിഷ വിജയൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.