NEWS

'നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്ന കൊതി കാരണം സര്‍വ്വീസില്‍നിന്നും അഞ്ചുവര്‍ഷത്തേയ്ക്ക് ലോംഗ് ലീവ് എടുത്തിരിക്കുകയാണ് ' -ജിബിന്‍ ഗോപിനാഥ്

News

ത്തിരി അവസരങ്ങള്‍ എന്നെത്തേടി എത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനും, തെന്നിന്ത്യന്‍ താരം സാമന്തയ്ക്കും ഒപ്പം ഒരു ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡിന്‍റെ പരസ്യത്തില്‍ അഭിനയിക്കാന്‍ സാധിച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസുകാരനായ എനിക്ക് കോള്‍ഡ് കേസ്, സോമന്‍റെ കൃതാവ്, പഞ്ചവത്സര പദ്ധതി തുടങ്ങി പല സിനിമകളിലും പോലീസ്വേഷം തന്നെ ചെയ്യാന്‍ സാധിച്ചപ്പോള്‍ വലിയ അഭിമാനം ആയിരുന്നു. മറ്റൊരു വലിയ സന്തോഷം ആയിരുന്നു 2018 എന്ന സിനിമയുടെ ഭാഗം ആകാന്‍ കഴിഞ്ഞത്. ആ സിനിമ ഓസ്ക്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ പട്ടികയില്‍ എത്തിയപ്പോള്‍, എന്നെപ്പോലെ ഒരു കലാകാരനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തോന്നി.
 
സിനിമയിലെ പ്രകടനം കണ്ട്, ഒട്ടേറെ പ്രമുഖര്‍ വിളിച്ചു അഭിപ്രായം അറിയിച്ചിരുന്നു. സിനിമയില്‍ തിരക്കായതോടെ, ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്ന കൊതികൊണ്ട്  നിലവില്‍ അഞ്ച് വര്‍ഷത്തേക്ക് സര്‍വ്വീസില്‍ നിന്ന് ലോംഗ് ലീവ് എടുത്തുനില്‍ക്കുകയാണ്. വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആണ് മുമ്പില്‍ ഉള്ളത്. നിലവില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നൊരു വെബ്സീരീസില്‍ നല്ല കഥാപാത്രം ചെയ്യുന്നുണ്ട്. കിഷ്കിന്ധാകാണ്ഡം, ഭ, ഭ ബ, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്നിവയാണ് വരാനിരിക്കുന്ന സിനിമാ പ്രോജക്ടുകള്‍.

മറ്റൊരു വലിയ വാര്‍ത്ത എന്തെന്നാല്‍, നവാഗതനായ വിനായക് സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നത് ഞാനാണ്. ഇനി കുറച്ചുനാള്‍ അതിന്‍റെ മുന്നൊരുക്കങ്ങളില്‍ ആണ്. സിനിമ നമ്മളെത്തേടി എത്തുന്ന ഒന്നല്ല, നമ്മള്‍ തേടി ഇറങ്ങേണ്ട ഒന്നാണ് എന്ന അറിവുള്ളതുകൊണ്ടുതന്നെ ശ്രമങ്ങള്‍ ഇനിയും തുടരാന്‍ തന്നെയാണ് തീരുമാനം.

വീട് തിരുവനന്തപുരത്താണ്. കുടുംബം: അച്ഛന്‍ ഗോപിനാഥന്‍ നായര്‍, അമ്മ ബീന. ഭാര്യ ഹണി ജേര്‍ണലിസ്റ്റ് ആണ്. രണ്ട് ഇരട്ടക്കുട്ടികള്‍; ഇശാല്‍, ഖയാല്‍. ഇരുവരും ഹോളി ഏഞ്ചല്‍സ് സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആണ്. എല്ലാ തിരക്കിലും എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട് കുടുംബം തന്നെയാണ്.


LATEST VIDEOS

Interviews